കോയമ്പത്തൂർ: മോദിയുടെ പേരിൽ ഇനി ഇഡ്ലിയുംസാമ്പാറും പുറത്തിറങ്ങും. സേലത്താണ് ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിൽ പത്ത് രൂപയ്ക്ക് നാല് ഇഡ്ലിയും സാമ്പാറും പൊതുജനത്തിന് ലഭ്യമാക്കുന്ന പുതിയ സംരംഭത്തിന് തുടക്കമിടാനൊരുങ്ങുന്നത്. അടുത്തയാഴ്ചയോടെ പ്രവർത്തനമാരംഭിക്കും. തമിഴ്നാട്ടിലെ ബി.ജെ.പിയുടെ പ്രചാരണ വിഭാഗം വൈസ് പ്രസിഡന്റ് മഹേഷാണ് സംരംഭത്തിന് പിന്നിൽ. സംരംഭവുമായി ബന്ധപ്പെട്ട് ഇപ്പോൾ തന്നെ മോദിയുടെ പടം വെച്ചുള്ള പോസ്റ്ററുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇടത് സൈഡിൽ മോദിയും വലത് സൈഡിൽ മഹേഷും ഇടംപിടിച്ചിട്ടുള്ള പോസ്റ്ററുകൾക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ആധുനിക അടുക്കളയിൽ തയ്യാറാക്കി കൂടുതൽ ആരോഗ്യപരവും, രുചികരവുമായ ഇഡ്ലിയും സാമ്പാറും മോദി ഇഡ്ലിയിലൂടെ ഉടൻ ലഭ്യമാകുമെന്നാണ് പോസ്റ്റർ ചൂണ്ടിക്കാട്ടുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നാട് കൂടിയാണ് സേലം. 22 കടകൾ ആദ്യ ഘട്ടത്തിൽ തുറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബി.ജെ.പി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ ഭരത് ആർ ബാലസുബ്രഹ്ണ്യം ചൂണ്ടിക്കാട്ടി. ദിവസം 40,000 ഇഡ്ലി തയ്യാറാക്കാൻ കഴിയുന്ന മെഷിൻ എത്തിക്കഴിഞ്ഞെന്നും അടുത്ത ആഴ്ചയോടെ തുടങ്ങാനാവുമെന്നും അദ്ദേഹം അറിയിച്ചു
from mathrubhumi.latestnews.rssfeed https://ift.tt/2YTTn7A
via
IFTTT