Breaking

Saturday, August 1, 2020

ശിവശങ്കറിന്റെ ആസ്തികളും പരിശോധിക്കുന്നു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുമായി അടുത്തസൗഹൃദം പുലർത്തിയിരുന്ന മുൻ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന്റെ സാമ്പത്തിക ഇടപാടുകളും കസ്റ്റംസ് അന്വേഷിക്കുന്നു. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു. സർക്കാരിനു നൽകിയിട്ടുള്ള ആസ്തിവിവര പട്ടികയിലെ വിവരങ്ങളുമായി ഇവ ഒത്തുനോക്കി. അദ്ദേഹത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. 2016-നു ശേഷം നടന്ന സാമ്പത്തിക ഇടപാടുകളാണ് കസ്റ്റംസ് പ്രധാനമായും പരിശോധിക്കുന്നത്. സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടായശേഷമുള്ള അദ്ദേഹത്തിന്റെ സാമ്പത്തികനില സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. ഇതേക്കുറിച്ച് സ്വപ്നയും ശിവശങ്കറും അന്വേഷണ ഏജൻസികൾക്കു നൽകിയ മൊഴികളുടെ നിജസ്ഥിതികൂടി കണ്ടെത്താനാണു പരിശോധന. സ്വർണക്കടത്തുമായി നേരിട്ടു ബന്ധമില്ലെന്ന് കസ്റ്റംസിനും എൻ.ഐ.എ.യ്ക്കും ശിവശങ്കർ മൊഴിനൽകിയിരുന്നു. Content Highlights: Gold smuggling: Customs will investigate M Sivasankars financial dealings


from mathrubhumi.latestnews.rssfeed https://ift.tt/2Xh2oXx
via IFTTT