ന്യൂഡൽഹി: ഇ-ദർശനം ദർശനമല്ലെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. ജാർഖണ്ഡിലെ വൈദ്യനാഥ് ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. രാജ്യം തുറക്കുന്പോൾ ആരാധനാലയങ്ങൾ മാത്രം അടച്ചിടുന്നതിന്റെ യുക്തിയെന്തെന്നും ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദർശനം അനുവദിക്കാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. ഓഗസ്റ്റ് 31-വരെ ലോക്ഡൗൺ നീട്ടിയിട്ടുണ്ടെന്നും അതിനാൽ ആരാധനാലയങ്ങൾ തുറക്കാൻ കഴിയില്ലെന്നും സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ദിയോഗറിലെ വൈദ്യനാഥ് ക്ഷേത്രത്തിൽ വാർഷിക ശ്രാവണി മേള നടത്താൻ ജൂലായ് മൂന്നിന് ജാർഖണ്ഡ് ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരേയുള്ള ഹർജിയാണ് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് പരിഗണിക്കുന്നത്.
 
from mathrubhumi.latestnews.rssfeed https://ift.tt/2Dtkwq3
via 
IFTTT