കോട്ടയം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തൊടുപുഴയിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐയായ അജിതൻ (55) ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിലാണ് ആദ്യം ചികിത്സിച്ചിരുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്ന ഇദ്ദേഹത്തെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ബുധനാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ആന്റി വൈറൽ ചികിത്സ, പ്ലാസ്മ ചികിത്സ അടക്കം നൽകിയെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ ഭാര്യ, മക്കൾ എന്നിവർക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. സമ്പർക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗമുണ്ടായത്. Content Highlights: Kerala reports one more Covid-19 death, police officer died
from mathrubhumi.latestnews.rssfeed https://ift.tt/314ZExz
via
IFTTT