Breaking

Saturday, August 1, 2020

മുൻ എം.എൽ.‌എ. ബി.ജെ.പി. വിട്ട് വീണ്ടും തൃണമൂലിൽ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ(ടി.എം.സി.)നിന്ന് ബി.ജെ.പി.യിൽ ചേർന്ന മുതിർന്ന നേതാവ് ബിപ്ലബ് മിത്ര ഒരു വർഷത്തിനുശേഷം പാർട്ടിവിട്ടു. അദ്ദേഹം വീണ്ടും ടി.എം.സി.യിൽ ചേരും. മിത്രയുടെ വരവിനെ മുഖ്യമന്ത്രിയും തൃണമൂൽ അധ്യക്ഷയുമായ മമതാ ബാനർജി സ്വാഗതം ചെയ്തു. ദിനാജ്പുർ ജില്ലയിൽ ഹരിരാംപുരിലെ മണ്ഡലത്തിലെ മുൻ തൃണമൂൽ കോൺഗ്രസ് എം.എൽ.എ.യാണ് മിത്ര. കഴിഞ്ഞവർഷം ജൂണിലാണ് ബി.ജെ.പി.യിൽ ചേർന്നത്. Content Highlights: Former Bengal MLA Quits BJP, Returns To Trinamool Congress


from mathrubhumi.latestnews.rssfeed https://ift.tt/2PgkqoG
via IFTTT