Breaking

Saturday, August 1, 2020

കേരളത്തിലെ ഐ.എസ്. സാന്നിധ്യം; യു.എൻ. റിപ്പോർട്ടിനെപിന്തുണച്ച് ക്രൈസ്തവസഭാ പ്രസിദ്ധീകരണം

ആലപ്പുഴ: കേരളത്തിലും കർണാടകത്തിലും ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്.) ഭീകരരുടെ ശക്തമായസാന്നിധ്യമുണ്ടെന്ന യു.എൻ. റിപ്പോർട്ടിനെപിന്തുണച്ച് ക്രൈസ്തവസഭാ പ്രസിദ്ധീകരണം. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഔദ്യോഗികപ്രസിദ്ധീകരണമായ 'സത്യദീപ'ത്തിന്റെ മുഖപ്രസംഗത്തിലാണ് ഇതിനെ പിന്തുണയ്ക്കുന്നത്. ഐ.എസിന്റെ കേരളമോഡൽ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. സനാതന മൂല്യങ്ങളുടെ നിരാസമാണ് ഏതൊരുഭീകരതയും. പ്രത്യേക മതചിഹ്നങ്ങളോടെയുള്ള അതിന്റെ വെളിച്ചപ്പെടലുകളെ അവഗണിക്കാം. എന്നാൽ, അത്തരം അടയാളങ്ങളോടെയുള്ള അതിന്റെ ആവർത്തിച്ചുള്ള പ്രത്യക്ഷീകരണങ്ങൾ ഇസ്ലാമോഫോബിയ എന്ന പൊതുന്യായത്തിലൂന്നി ഇനിയുമെളുപ്പം ഒഴിവാക്കാനാകുമോ? ചില പ്രത്യേകവിഷയങ്ങളിലുള്ള സാംസ്കാരിക നായകരുടെ മൗനത്തെ ഉപജീവനാർഥമായിക്കണ്ട് ഉപേക്ഷിക്കാം. എന്നാൽ, ഉത്തരവാദിത്ത്വപ്പെട്ട ജനപ്രതിനിധികൾ പുലർത്തുന്ന നിരന്തരനിശ്ശബ്ദത പ്രബുദ്ധകേരളത്തെ ഭയപ്പെടുത്തുന്നുണ്ട്. തുർക്കിയിലെ ഹാഗിയ സോഫിയയുടെ തലവരമാറ്റിയ പ്രഖ്യാപനത്തെ മതേതരപാരമ്പര്യത്താൽ പെരുമനേടിയ പാണക്കാടുതറവാട് സ്വാഗതംചെയ്ത വിധം സാംസ്കാരികകേരളത്തെ അമ്പരപ്പിക്കുകതന്നെ ചെയ്തു. മ്യൂസിയത്തെ പള്ളിയാക്കിയതിലുള്ള ന്യായീകരണമായി അത് ചെറുതായെന്നതിലല്ല, മതേതരരാഷ്ട്രം മതരാഷ്ട്രമായതിനെ വെറുമൊരു ആരാധനാസ്വാതന്ത്ര്യമായി അവഗണിച്ചുവെന്നതിലാണ് പാണക്കാട്ടെ പ്രതികരണം പ്രതിലോമകരമായത്. സ്വർണക്കടത്തുകേസ് എൻ.ഐ.എ. അന്വേഷിക്കുമ്പോൾ, ഭീകരപ്രവർത്തനത്തിന് അടിവളമാകാൻ കേരളത്തിലെ മുന്നണിരാഷ്ട്രീയ കാലാവസ്ഥ അനുകൂലമാകുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും ഫാ.മാത്യു കിലുക്കൻ എഴുതിയ മുഖപ്രസംഗം ആവശ്യപ്പെടുന്നു. കേരളത്തിലുൾപ്പെടെ ഇസ്ലാമിക അജൻഡകളോടെ ചിലർനടപ്പാക്കുന്ന പദ്ധതികളുടെ മറ്റൊരുരൂപമാണ് തുർക്കിയിലെ ഹാഗിയ സോഫിയയുടെ കാര്യത്തിൽ നടന്നതെന്ന് കെ.സി.ബി.സി. ഐക്യജാഗ്രതാ കമ്മിഷൻ കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. പുരാതന ക്രൈസ്തവദേവാലയം മോസ്ക്കാക്കി മാറ്റിയതിലൂടെ കഴിഞ്ഞ 13 നൂറ്റാണ്ടുകളിൽ ലോകംകണ്ട അതേനയങ്ങളാണ് ഇന്നും ചിലഭരണാധികാരികളെ നയിക്കുന്നതെന്ന് തെളിഞ്ഞതായി കമ്മിഷൻ സെക്രട്ടറി ഫാ.സാജു കൂത്തോടിപുത്തൻപുരയിൽ കുറ്റപ്പെടുത്തി. കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ഫാ.വർഗീസ് വള്ളിക്കാട്ട് കൂടുതൽ രൂക്ഷമായഭാഷയിൽ സാമൂഹികമാധ്യമത്തിൽ പോസ്റ്റിടുകയുംചെയ്തു. Content Highlights: Church publication Sathyadeepam supported U.N. report


from mathrubhumi.latestnews.rssfeed https://ift.tt/3jXeNcZ
via IFTTT