സൗദി:ആദ്യ സനിമാ തിയറ്റേര്‍ ജിദ്ദയില്‍ പ്രവര്‍ത്തനം തുടങ്ങി. മൂന്ന് പതിറ്റാണ്ടിന് ശേഷം റെഡ് സീ മാളില്‍ 12 ഹാളുകളിലായാണ് വിവിധ സിനിമകള്‍ പ്രദര്‍ശിപ്പിച്ചത്. ജനറല്‍ കമ്മീഷന്‍ ഓഫ് ഓഡിയോ വിഷ്വല്‍ മീഡിയ സി.ഇ.ഒ ബദര്‍ അല്‍ സഹ്റാനിയാണ് ജിദ്ദയിലെ ആദ്യ സിനിമാ തിയേറ്റര്‍ ഉദ്ഘാടനം ചെയ്തത്.
റെഡ് സീ മാളില്‍ 12 ഹാളുകളില്‍ 1472 സീറ്റുകളുണ്ട്. രാവിലെ 9 മണിമുതല്‍ രാത്രി 12 മണിവരെയാണ് പ്രദര്‍ശനം. ഇന്ന് മുതല്‍ ഒരാഴ്ച വോക്സ് സിനിമാസിന്റെ വെബ് സൈറ്റ് വഴി മാത്രമേ ടിക്കറ്റുകള്‍ ലഭ്യമാകൂ. അടുത്തയാഴ്ച മുതല്‍ കൗണ്ടറുകളില്‍ നിന്ന് നേരിട്ടും ലഭിക്കും. 50, 70, 85, 100 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
റെഡ് സീ മാളില്‍ പ്രതിവര്‍ഷം 300 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഓരോ ആഴ്ചയിലും ചുരുങ്ങിയത് 6 പുതിയ സിനിമകള്‍ പ്രദര്‍ശനത്തിനെത്തും.
from Anweshanam | The Latest News From India http://bit.ly/2HFUodh
via IFTTT