Breaking

Tuesday, January 29, 2019

തര്‍ക്കഭൂമി ഒഴികെയുള്ള സ്ഥലം തിരിച്ചു നല്‍കണം: അയോധ്യ വിഷയത്തില്‍ കോടതിയെ സമീപിച്ച് കേന്ദ്രം

ന്യൂഡൽഹി:രാമക്ഷേത്ര നിർമാണത്തിനായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു.അയോധ്യയിൽ തർക്കഭൂമി ഒഴിച്ചുള്ള അവശേഷിക്കുന്ന ഭൂമി ഉടമകൾക്ക് തിരിച്ചു നൽകാൻ അനുമതി തേടിയാണ് സർക്കാർ കോടതിയെ സമീപിച്ചത്. അപേക്ഷ ഇന്ന് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. ബിജെപി എം പി സുബ്രപഹ്മണ്യൻ സ്വാമിയാണ് ഇക്കാര്യമറിയിച്ചത്. തർക്ക ഭൂമിക്ക്ചുറ്റിലുമുള്ള 67 ഏക്കർ പ്രശ്നബാധിതമല്ലാത്ത ഭൂമി ക്ഷേത്ര നിർമ്മാണത്തിനായി വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്. രാമജന്മഭൂമിന്യാസിനോ രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റിനോ ഭൂമി വിട്ടു കൊടുക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെആവശ്യം. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് കഴിഞ്ഞ 25 വർഷമായി 67 ഏക്കർ ഭൂമിയിൽ നിജസ്ഥിതി തുടരുകയാണ്.നിലവിലെ സ്ഥിതി മാറ്റി ഈ ഭൂമി ക്ഷേത്രത്തിനായി വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സർക്കാർ സമീപിച്ചത്.വിഷയത്തിൽ താൻ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങുമായി ഈ വിഷയം ചർച്ച ചെയ്തിരുന്നുവെന്നും സുബ്രഹ്മണ്യൻ സ്വാമി അറിയിച്ചു. content highlights:Centre Asks Supreme Court For Excess Ayodhya Land, Subrahmanyan Swamy


from mathrubhumi.latestnews.rssfeed http://bit.ly/2HAsIqs
via IFTTT