ന്യൂഡല്‍ഹി: ഒരു വര്‍ഷമായി രാജ്യസഭയില്‍ നിലവിലുള്ള മുത്തലാഖ് ബില്‍ പിന്‍വലിക്കാതെ തന്നെ പുതിയ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ലോകസഭ പാസാക്കിയ പുതിയ ബില്ലും സെപ്റ്റംബര്‍ 19 ന് ഇറക്കിയ മുത്താലാഖ് ഓര്‍ഡിനന്‍സ് തള്ളിക്കളയണമെന്ന കോണ്‍ഗ്രസിലെ ടി.സുബ്ബിരാമ റെഡിയുടെ പ്രമേയവും ഒരുമിച്ചു പരിഗണിക്കാന്‍ രാജായസഭയുടെ നാളത്തെ അജന്‍ഡയില്‍ ഉള്‍പ്പടുത്തി.
രാജ്യസഭയിൽ ഭരണപക്ഷത്തിനു ഭൂരിപക്ഷമില്ല. പഴയ ബിൽ പിൻവലിക്കാൻ പ്രമേയം അവതരിപ്പിച്ചാൽ അതു പ്രതിപക്ഷത്തിനു പരാജയപ്പെടുത്താനാകും; പഴയ ബിൽ സിലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ പ്രമേയങ്ങളും സഭ പരിഗണിക്കേണ്ടിവരും. അപ്പോൾ, പുതിയ ബിൽ പരിഗണിക്കാൻ പോലും പറ്റാത്ത സ്ഥിതിയാവും.
from Anweshanam | The Latest News From India http://bit.ly/2Q8d84g
via IFTTT