അടിമാലി:മദ്യലഹരിയിലായ യുവാവിനെ സുഹൃത്ത് ഡാമിലേക്ക് തള്ളിയിട്ടു. ഡാമിലെ ചെളിയിൽ പൂണ്ട് യുവാവ് മുങ്ങിമരിച്ചു. സുഹൃത്തിനെതിരെ സംഭവത്തിൽ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റുചെയ്തു. കൊന്നത്തടി സ്വദേശി പാറശ്ശേരി രാജേഷ് (36) ആണ് മരിച്ചത്. സംഭവത്തിൽ കണ്ണാടിപാറ മംഗളകുന്നേൽ സോളമനെ (41)യാണ് വെള്ളത്തൂവൽ പോലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ഞായറാഴ്ച ഉച്ചയോടെ രാജേഷും നാലു സുഹൃത്തുക്കളും ചേർന്ന് മരക്കാനം-മുനിയറ റോഡിന് സമീപം മീൻപിടിക്കാൻ പോയിരുന്നു. ഇതിനിടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വിനീത് ഡാമിൽ നീന്തി. ഇതുകണ്ട സോളമൻ, രാജേഷിനോട് നീന്താൻ നിർദേശിച്ചു. വിസമ്മതിച്ച രാജേഷിനെ സോളമൻ ഡാമിലേക്ക് ബലമായി തള്ളിയിട്ടതായി പോലീസ് പറയുന്നു. രാജേഷ് നീന്തുന്നതിനിടെ ചെളിയിൽപൂണ്ട് മുങ്ങിപ്പോകുകയായിരുന്നു. പോലീസും അഗ്നിരക്ഷാസേനയുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ. content highlights:Young Man died After friend pushed him to dam
from mathrubhumi.latestnews.rssfeed http://bit.ly/2BLlOrW
via
IFTTT