Breaking

Monday, December 31, 2018

കാഴ്ചയില്ലാത്തവർക്ക് നോട്ടുകൾ തിരിച്ചറിയാൻ ആർ.ബി.ഐ. പുതിയ സംവിധാനമൊരുക്കുന്നു

ന്യൂഡൽഹി: കാഴ്ചശക്തിയില്ലാത്തവർക്ക് കറൻസിനോട്ടുകൾ എളുപ്പത്തിൽ തിരിച്ചറിയാൻ മൊബൈൽ ഫോണിൽ പുതിയ സംവിധാനമൊരുക്കാൻ റിസർവ് ബാങ്ക് ആലോചിക്കുന്നു. നിലവിൽ ഇന്റാൾജിയോ അച്ചടിവിദ്യയാണ് നോട്ടുകളുടെ മൂല്യം തിരിച്ചറിയാനായി അവർ ഉപയോഗിക്കുന്നത്. നൂറുരൂപയുടെയും അതിനു മുകളിലുള്ളവയുടെയും നോട്ടുകളിലാണ് ഈ സംവിധാനമുള്ളത്. ഇതിനായി പുതിയ സാങ്കേതികവിദ്യ കൊണ്ടുവരുമെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, പുതിയ സംവിധാനമൊരുക്കുന്നതിന് ആർ.ബി.ഐ. ആശയങ്ങൾ ക്ഷണിച്ചു. മൂല്യം മനസ്സിലാക്കാൻ നോട്ടുകൾ നിർദിഷ്ട ഉപകരണത്തിനുമുന്നിൽ കാണിക്കുകയോ ഉള്ളിലിടുകയോ ചെയ്യാം. അതുകഴിഞ്ഞ് രണ്ടുസെക്കൻഡിനകം നോട്ടിന്റെ മൂല്യം ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ കേൾപ്പിക്കണം -ടെൻഡർ രേഖയിൽ പറയുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള സംവിധാനമാണെങ്കിൽ ഇന്റർനെറ്റില്ലാതെ പ്രവർത്തിക്കണം. ഹാർഡ്വേർ മാത്രം ഉപയോഗിച്ചുള്ളതാണെങ്കിൽ എളുപ്പം കൈകാര്യം ചെയ്യാനാവുന്നതും ബാറ്ററിയിൽ പ്രവർത്തിക്കുന്നതോ റീച്ചാർജ് ചെയ്യാവുന്നതോ ആകണം. അന്ധതയുടെ നിർവചനം ഇന്ത്യ ലോകാരോഗ്യസംഘടനയുടെ മാനദണ്ഡപ്രകാരം അടുത്തിടെ മാറ്റിയിട്ടുണ്ട്. മൂന്നുമീറ്റർ അകലെനിന്ന് വിരലുകൾ എണ്ണാൻ കഴിയാത്തവരെ കാഴ്ചയില്ലാത്തവരായി കണക്കാക്കണമെന്നാണ് പുതിയ നിർവചനം. നേരത്തേ (1976 മുതൽ) ഇത് ആറുമീറ്ററായിരുന്നു. ഇതനുസരിച്ച് രാജ്യത്തെ കാഴ്ചയില്ലാത്തവരുടെ എണ്ണം 1.20 കോടിയിൽ(2007-ലെ കണക്കുപ്രകാരം)നിന്ന് 80 ലക്ഷമായി കുറയുമെന്നാണ് കരുതുന്നത്. content highlights:RBI exploring mobile phone-based solution to help visually impaired


from mathrubhumi.latestnews.rssfeed http://bit.ly/2s0dct1
via IFTTT