നിങ്ങളുടെ കൈവശമുള്ള എ.ടി.എം. ഡെബിറ്റ് കാർഡ് 'യൂറോ പേ മാസ്റ്റർകാർഡ് വീസ' (ഇ.എം.വി.) ചിപ്പ് ഇല്ലാത്തതാണെങ്കിൽ ചൊവ്വാഴ്ച മുതൽ ഇടപാട് നടത്താനാവില്ല. 'ചിപ്പ്' ഇല്ലാത്ത 'മാഗ്നറ്റിക് സ്ട്രൈപ്' കാർഡുകൾക്ക് ജനുവരി ഒന്നു മുതൽ സാധുത ഇല്ല. ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാനാണ് കൂടുതൽ സുരക്ഷിതമായ കാർഡുകൾ നിർബന്ധമാക്കുന്നത്. നിലവിലുള്ള മാഗ്നറ്റിക് സ്ട്രൈപ് കാർഡുകൾക്ക് പകരം, ചിപ്പുള്ള കാർഡുകൾ സൗജന്യമായി മാറ്റിക്കൊടുക്കാൻ ബാങ്കുകളോട് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. എന്നാൽ, 20 ശതമാനത്തിലേറെ ബാങ്ക് ഇടപാടുകാർക്ക് ഇനിയും ഇത് മാറ്റി കിട്ടിയിട്ടില്ല. ചിപ്പുള്ള കാർഡുകൾ ഇതുവരെ ലഭിക്കാത്തവർ ഉടൻ തന്നെ ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് അതിനുള്ള അപേക്ഷ നൽകണം.
from mathrubhumi.latestnews.rssfeed http://bit.ly/2F0ypep
via
IFTTT