കച്ച്: ഗുജറാത്തിൽ കാറിൽ രണ്ട് ട്രക്കുകൾ ഇടിച്ച് ഒരു കുടുംബത്തിലെ പത്തുപേർ മരിച്ചു. ഭചാവു ദേശീയപാതയിൽ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ഡിവൈഡർ മറികടന്നെത്തിയ ട്രെയിലർ ട്രക്ക് പെട്ടെന്ന് ബ്രെയ്ക്കിട്ടതാണ് അപകട കാരണം. ട്രെയിലറിൽ പിന്നാലെയെത്തിയ എസ്.യു.വി ഇടിച്ചു. തൊട്ടുപിന്നാലെ വന്ന ട്രക്ക് കാറിന്റെ പിന്നിലും ഇടിച്ചു. രണ്ട് ട്രക്കുകൾക്കിടയിൽ പെട്ട് നിശ്ശേഷം ചതഞ്ഞുപോയ കാറിൽ 11 പേരുണ്ടായിരുന്നു. ഇവരിൽ പത്തുപേരും മരിച്ചു. ഭൂജിൽ നിന്നും ഭചാവുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു കുടുംബം. ഭുജ് നിവാസികളാണ് മരിച്ചവർ. content highlights:Gujarat: 10 killed in road accident in Kutch
from mathrubhumi.latestnews.rssfeed http://bit.ly/2EZrulI
via
IFTTT