Breaking

Sunday, December 30, 2018

വനിതാ മതിലിനെ വര്‍ഗീയ മതില്‍ എന്ന് വിശേഷിപ്പിക്കുന്നവരുടെ തലയ്ക്ക് സുഖമില്ലെന്ന് എം എം മണി

തിരുവനന്തപുരം:വനിതാ മതില്‍ വര്‍ഗീയ മതില്‍ എന്ന് വിശേഷിപ്പിക്കുന്നവരുടെ തലക്ക് സുഖമില്ലെന്ന് മന്ത്രി എം എം മണി. വനിതാ മതില്‍ വന്‍ വിജയം ആകുമെന്നും മതില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടുമെന്നും മന്ത്രി പറഞ്ഞു. വനിതാ മതിലിനു തങ്ങളേക്കാള്‍ പ്രചാരണം കൊടുത്ത പ്രതിപക്ഷത്തിനും ബിജെപിക്കും നന്ദിയുണ്ടെന്നും ശബരിമല വിഷയത്തില്‍ എന്നും സര്‍ക്കാരിന് ഒരേ നിലപാടാണെന്നും മന്ത്രി എം എം മണി പറഞ്ഞു.

വനിതാ മതിലിനിടെ മൂന്ന് ജില്ലകളില്‍ ആക്രമണം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കളയുന്നുവെന്നും മന്ത്രി വ്യക്തമാക്കി. യാതൊരു ആക്രമണത്തിനും സാധ്യത ഇല്ല. എന്തെങ്കിലും ആക്രമണ സാധ്യതകള്‍ ഉണ്ടെങ്കില്‍ ഇതിനെ പ്രതിരോധിക്കാന്‍ പൊലീസ് സംവിധാനങ്ങള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു. കേരള പ്രിന്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി എം എം മണി.



from Anweshanam | The Latest News From India http://bit.ly/2SrBVCp
via IFTTT