Breaking

Sunday, December 30, 2018

മഅ്ദിൻ വൈസനിയം സമ്മേളനം ഇന്ന് സമാപിക്കും; സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മലപ്പുറം: ജ്ഞാന സമൃദ്ധിയുടെ ഇരുപത് വർഷങ്ങൾ എന്ന പ്രമേയത്തിൽ നടന്നുവരുന്ന മലപ്പുറം മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷം ഇന്ന് ജനലക്ഷങ്ങൾ സംബന്ധിക്കുന്ന ഗ്രാന്റ് കോൺഫറൻസോടെ സമാപിക്കും. വ്യാഴാഴ്ച നടന്ന മഅ്ദിൻ അക്കാദമിയിൽ നിന്ന് സമന്വയ വിദ്യാഭ്യാസം പൂർത്തിയാക്കി പുറത്തിറങ്ങുന്ന യുവ പണ്ഡിതരുടെ സനദ് ദാനത്തോടെയാണ് സമാപന സമ്മേളനം ആരംഭിച്ചത്. സമ്മേളനത്തോടനുബന്ധിച്ച് വിവിധ സെഷനുകളിൽ വ്യത്യസ്തങ്ങളായ പരിപാടികളാണ് നടന്നത്.
സമാപന സമ്മേളനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. യു എൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഡോ. അദാമ ഡിംഗ് വിശിഷ്ടാതിഥിയാകും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും. ശൈഖ് ഹബീബ് ഉമർ ഹഫീള് തരീം, ഡോ. അബ്ദുൽ ഫത്താഹ് അബ്ദുൽ ഗനി ഈജിപ്ത്, ഗുട്ടിറെസ് കവനാഗ് സ്‌പെയിൻ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പോരോട് അബ്ദുറഹ്മാൻ സഖാഫി, കർണാടക നഗര വികസന വകുപ്പ് മന്ത്രി യു.ടി ഖാദർ, സി.എം ഇബ്‌റാഹീം, ഡോ. ഫാറൂഖ് നഈമി കൊല്ലം, എ.പി അബ്ദുൽ കരീം ഹാജി ചാലിയം, അബ്ദുള്ള കുഞ്ഞി ഹാജി ഏനപ്പൊയ തുടങ്ങിയവർ സംബന്ധിക്കും.
രാവിലെ ഒമ്പതിന് നടക്കുന്ന ഗ്ലോബൽ മലയാളി മീറ്റ് കേരള ജലവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ഐ സി എഫ് ചെയർമാൻ സയ്യിദ് അബ്ദുറഹിമാൻ ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും. എം.എൽ.എ കെ. മുരളീധരൻ മുഖ്യാതിഥിയാകും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ. അബ്ദുസ്സലാം, ഷാർജ ബുക്ക് അതോറിറ്റി മോഹൻകുമാർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ഇ.പി. ജോസൻ, മുഹമ്മദ് പറവൂർ, സയ്യിദ് ഹബീബ്‌കോയ തങ്ങൾ പൊന്മുണ്ടം, ഹബീബ് കോയ തങ്ങൾ ജിദ്ദ, ശരീഫ് കാരശ്ശേരി, ഹുസൈൻ നൈബാരി, മുസ്തഫ ദാരിമി അബൂദാബി, എസ്.പി ഹംസ സഖാഫി കർണാടക, ബീരാൻ മുസ്‌ലിയാർ മുതുവല്ലൂർ, ഉസ്മാൻ സഖാഫി തിരുവത്ര, അബൂബക്കർ അസ്ഹരി അബൂദാബി, മൂസഹാജി ഖത്തർ, ഉമർ ഹാജി മത്ര, ഉസ്മാൻ ഹാജി താനാളൂർ, അലവി ഹാജി കുവൈത്ത്, അബ്ദുസ്സലാം പാണ്ടിക്കാട്, ബശീർഹാജി ബഹ്‌റൈൻ, മുഹമ്മദ് നെല്ലിക്കുത്ത്, കബീർ മാസ്റ്റർ ഷാർജ, ഏനിഹാജി ബുറൈദ സംബന്ധിക്കും. തുടർന്ന് പത്തിന് നടക്കുന്ന മുൽതഖൽ അശ്‌റാഫ് ശൈഖ് ഹബീബ് ഉമർ ഹഫീള് യമൻ ഉദ്ഘാടനം ചെയ്യും. സയ്യിദ് അതാഉള്ള കാസർഗോഡ് പ്രാർത്ഥന നിർവ്വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ അദ്ധ്യക്ഷത വഹിക്കും. സയ്യിദ് സൈനുൽ ആബിദ് എം.എൽ.എ മുഖ്യാതിഥിയാകും. ശൈഖ് സയ്യിദ് ഹബിബ് ഉമർ ജീലാനി മക്ക, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ജഅ്ഫർകോയ തങ്ങൾ ഇടുക്കി, സയ്യിദ് ശിഹാബുദ്ദീൻ ഹൈദ്രോസി കില്ലൂർ, സയ്യിദ് ഹാശിം എറണാംകുളം, സയ്യിദ് ഫള്ൽ വാടാനപള്ളി, സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, സയ്യിദ് ഫള്ൽ ജിഫ്‌രി കുണ്ടൂർ, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി കാജൂർ, സയ്യിദ് ജലാലുദ്ദീൻ ഹാജി തങ്ങൾ കർണാടക, സയ്യിദ് മുല്ലക്കോയ തങ്ങൾ പാണ്ടിക്കാട് സംബന്ധിക്കും.
10.30ന് അമിറ്റി സ്‌ക്വയറിൽ നടക്കുന്ന സെന്തമിഴ് ഉലമാ ഉമറാ സമ്മേളനം മുഹമ്മദ് സലീം സിറാജി ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട് മുസ്്‌ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ അഹ്‌സനി കായൽപട്ടണം ആധ്യക്ഷം വഹിക്കും. മൻസൂർ ഹാജി ചെന്നൈ, ഷാബു ഹാജി ചെന്നൈ, തമിഴ്‌നാട് എസ് എസ് എഫ് പ്രസിഡന്റ്് എം. കമാലുദ്ദീൻ സഖാഫി, തമിഴ്‌നാട് മുസ്്‌ലിം ജമാഅത്ത് സെക്രട്ടറി ഹക്കീം ഇംദാദി കോയമ്പത്തൂർ, താജുദ്ദീൻ അഹ്‌സനി, നിസാമുദ്ദീൻ അഹ്‌സനി, നൂറുദ്ദീൻ സഖാഫി, ഷാജഹാൻ ഇംദാദി, ഹാരിസ് സഖാഫി, അബൂത്വാഹിർ നിസാമി, അബ്ദുൽ നാസർ മുസ്‌ലിയാർ ഊട്ടി സംബന്ധിക്കും.
രാവിലെ 11ന് സായിദ് ഹൗസിൽ നടക്കുന്ന നവോത്ഥാന സമ്മേളനം വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പ്രാർത്ഥന നടത്തും. ഹൈദ്രോസ് മുസ്‌ലിയാർ കൊല്ലം ആധ്യക്ഷം വഹിക്കും. അബ്ദുൽ മജീദ് കക്കാട്, പ്രൊഫ. കെ.എം.എ റഹീം സാഹിബ്, സുലൈമാൻ സഖാഫി മാളിയേക്കൽ, മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, കെ.പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം പ്രസംഗിക്കും. അഹ്മദ്കുട്ടി ഹാജി എറണാകുളം, എം.എം ഹനീഫ മൗലവി ആലപ്പുഴ, പ്രൊഫ. യു.സി അബ്ദുൽ മജീദ്, ജി. അബൂബക്കർ സാഹിബ്, റശീദ് മാസ്റ്റർ നരിക്കോട്, പി.എ ഇസ്മാഈൽ സഖാഫി കർണാടക, സാദിഖ് സഖാഫി പെരിന്താറ്റിരി, സാദിഖ് മാസ്റ്റർ വെളിമുക്ക്, എം.എൻ കുഞ്ഞിമുഹമ്മദാജി, മജീദ് അരിയല്ലൂർ, അഡ്വ: പി.യു. അലി, ഡോ. ഇ.എൻ അബ്ദുലത്വീഫ്, സലീം ആർ.ഇ.സി സംബന്ധിക്കും.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

 



from Islamic Media Mission I http://bit.ly/2BPAPck
via IFTTT