കൊച്ചി: പള്ളിവിഷയത്തിൽ സർക്കാർ വിരുദ്ധ നിലപാട് മയപ്പെടുത്തി ഓർത്തഡോക്സ് സഭ. സഭാ തർക്കത്തിൽ സർക്കാർ സാവകാശം തേടിയെന്ന് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ വ്യക്തമാക്കി. കുന്നംകുളത്ത് പള്ളിയിൽ സംസാരിക്കവെയാണ് ബാവ ഇക്കാര്യം അറിയിച്ചത്. ഇടത് സർക്കാർ 14 പള്ളികളിൽ നിയമം നടപ്പാക്കി തന്നു.ഇടത് സർക്കാർ ഇല്ലായിരുന്നെങ്കിൽ ഒരു പള്ളിയിലും കടക്കാൻ കഴിയില്ലായിരുന്നു.സ്വന്തക്കാർ ഉന്നത സ്ഥാനത്തിരുന്നപ്പോൾ സഭയ്ക്ക് ലഭിച്ചത് വട്ടപ്പൂജ്യമാണ്.കോതമംഗലം പിറവം പള്ളികളും ഉടൻ സഭയ്ക്ക് സ്വന്തമാകുമെന്നുംസഭയിലെ ചിലർ സമാധാന ചർച്ചക്ക് പോയത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നും കാതോലിക്ക ബാവ പറഞ്ഞു. content highlights:orthodox jacobite dispute, cpim, kerala curch dispute
from mathrubhumi.latestnews.rssfeed http://bit.ly/2VhHvZH
via
IFTTT