മുംബൈ: 2018ലെ അവസാന വ്യാപാര ദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 76 പോയന്റ് നേട്ടത്തിൽ 36152ലും നിഫ്റ്റി 26 പോയന്റ് ഉയർന്ന് 10885ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1162 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 495 ഓഹരികൾ നഷ്ടത്തിലുമാണ്. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, വിപ്രോ, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, യെസ് ബാങ്ക്, എസ്ബിഐ, മാരുതി സുസുകി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സിപ്ല, ഒഎൻജിസി, കൊട്ടക് മഹീന്ദ്ര, എൻടിപിസി, പവർഗ്രിഡ്, ഐഒസി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed http://bit.ly/2EYCFvG
via
IFTTT