കൊച്ചി: വസ്ത്ര വ്യാപാരിയെ ഇന്റർനെറ്റ് ഫോൺകോൾ വഴി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി മേനോൻപറമ്പ് റോഡിൽ ശ്രാമ്പിക്കൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് സിദ്ദിഖ് (23), എളമക്കര സ്വാമിപ്പടി മാളിയേക്കൽ വീട്ടിൽ നസീബ് (23) എന്നിവരാണ് പിടിയിലായത്. എറണാകുളം മാർക്കറ്റിലെ വസ്ത്ര വ്യാപാരിയുടെ ഫോണിലേക്ക് ഇന്റർനെറ്റ് ഫോൺ വഴി വിളിച്ച് 30 ലക്ഷം രൂപ ആവശ്യപ്പെടുകയും നൽകിയില്ലെങ്കിൽ കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. വിദേശത്തുള്ള സുഹൃത്ത് നാട്ടിൽ വന്നപ്പോൾ ഇയാൾ ഉപയോഗിച്ചിരുന്ന ഇന്റർനെറ്റ് കോൾ ആപ്ലിക്കേഷൻ പാസ്വേർഡും യൂസർനെയിമും തന്ത്രപൂർവം കൈക്കലാക്കി, പ്രതികൾ വ്യാപാരിയെ ബന്ധപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാപാരി എളമക്കര പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ആഡംബര ജീവിതമായിരുന്നു തട്ടിപ്പിലൂടെ പ്രതികളുടെ ലക്ഷ്യം. തൃക്കാക്കരം എ.സി.പി. പി.പി. ഷംസിന്റെ നേതൃത്വത്തിൽ സിറ്റി ഷാഡോ എസ്.ഐ. എ.ബി. വിപിൻ, എളമക്കര എസ്.ഐ. പ്രജീഷ് ശശി എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. Content Highlight: two arrested: New generation fraud via internet call
from mathrubhumi.latestnews.rssfeed http://bit.ly/2QdDPV5
via
IFTTT