ശ്രീനഗർ: നിയന്ത്രണ രേഖയിൽ പാക് സൈന്യത്തിന്റെ സഹായത്തോടെ തീവ്രവാദികൾനടത്തിയ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. നൗഗാം സെക്ടറിൽ പാകിസ്താനി ബോർഡർ ആക്ഷൻ ടീമിന്റെ (ബിഎടി) യൂണിഫോം അണിഞ്ഞ് നുഴഞ്ഞുകയറാൻശ്രമിച്ച രണ്ടു പേരെ സൈന്യം വധിച്ചു. ഇന്ത്യൻ പോസ്റ്റുകൾ ആക്രമിക്കാൻ ഞായറാഴ്ച രാത്രിയിൽ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമമാണ് ഇന്ത്യൻ സൈന്യത്തിന്റെ സന്ദർഭോചിതമായ ഇടപെടലിലൂടെ തകർത്തത്. നിയന്ത്രണ രേഖയോടടുത്ത വനമേഖലയിലൂടെയാണ്നുഴഞ്ഞുകയറാൻ ശ്രമം നടത്തിയത്. മോർട്ടാർ, റോക്കറ്റുകൾ തുടങ്ങിയവ അടക്കം വൻ ആയുധ സന്നാഹങ്ങളോടെയായായിരുന്നു നുഴഞ്ഞുകയറ്റമെന്ന് സൈനിക വക്താവ് അറിയിച്ചു. വലിയൊരു സംഘമാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചതെന്നാണ് സൈന്യം നൽകുന്ന സൂചന. സംഘത്തിലെ മറ്റുള്ളവർ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായുള്ള സൂചനയെ തുടർന്ന്തിരച്ചിൽ നടത്തിവരികയാണ്. നുഴഞ്ഞുകയറ്റത്തിനിടെ ഇവർക്ക് സഹായകരമാകുന്ന വിധത്തിൽ പാക് സൈന്യം ഇന്ത്യൻ അതിർത്തിയിലേക്ക് വെടിവെപ്പ് നടത്തിയതായും സൈന്യം വ്യക്തമാക്കി. പാക് സൈന്യത്തിന്റെ മുദ്രയുള്ള ആയുധങ്ങളാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചവരിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. പാക് സൈന്യം തന്നെയാണ് ഇതിനു പിന്നിലെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ വധിക്കപ്പെട്ട നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങൾ ഏറ്റെടുക്കാൻ പാകിസ്താനോട് ആവശ്യപ്പെടുമെന്നും സൈന്യം വ്യക്തമാക്കി. Content Highlights:Indian Army, attack in LOC, Infiltration, pakistan army
from mathrubhumi.latestnews.rssfeed http://bit.ly/2VlfyA8
via
IFTTT