കൊല്ലം: കരുനാഗപ്പള്ളിക്കു സമീപം സിഗ്‌നല്‍ തകരാര്‍ കാരണം ഇന്നു രാവിലെ മുതല്‍ തിരുവനന്തപുരം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകി ഓടുന്നു . രാവിലെ 6.45 നാണു സിഗ്നല്‍ സംവിധാനത്തില്‍ തകരാറുണ്ടായത്. എട്ടരയോടെ ഇതു പരിഹരിച്ചുവെങ്കിലും തിരുവനന്തപുരം -എറണാകുളം ഭാഗത്തേക്കുള്ള മിക്ക ട്രെയിനുകളും വര്‍ക്കലയ്ക്കും കരുനാഗപ്പള്ളിക്കുമിടയിലെ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.
ബിലാസ്പൂര്‍ ട്രെയിന്‍ പാലരുവി ട്രെയിന്‍ എന്നിവ ശാസ്താംകോട്ടയിലും വേണാട് എക്സ്പ്രസ് പെരിനാടും ജനശതാബ്ദി കൊല്ലത്തും രപ്തിസാഗര്‍ എക്സ്പ്രസ് മയ്യനാടും പരശുറാം എക്സ്പ്രസ് പരവൂരും ശബരി എക്‌സ്പ്രസ് വര്‍ക്കലയിലും പിടിച്ചിട്ടിരിക്കുകയാണ്.
from Anweshanam | The Latest News From India http://bit.ly/2Tlkd3x
via IFTTT