കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന കര്മ്മ പദ്ധതികളുടെ മുന്നൊരുക്ക ഭാഗമായി സംഘടിപ്പിക്കുന്ന ഇഖ്ദാം 19-ന് തുടക്കമായി.
സംഘടനയുടെ അടിസ്ഥാന ഘടകമായ യൂണിറ്റുകളിലും സര്ക്കിളുകളിലും പുതുതായി സാരഥ്യമേറ്റെടുത്ത നേതൃത്വത്തിന് ആദര്ശ, ആത്മീയ, സംഘാടന പരിശീലനം ലക്ഷ്യമാക്കി യൂണിറ്റ് സര്ക്കിള് തലങ്ങളില് ജനുവരി, ഫെബ്രുവരി മാസങ്ങളില് പഠന ക്യാമ്പുകളും ബുക്ക് ടെസ്റ്റുകളും യാത്രകളും സംഘടിപ്പിക്കും.
സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരെ പങ്കെടുപ്പിച്ച് ബുക് ടെസ്റ്റ് നടത്തുന്നതിന് വിവിധ ഘടകങ്ങളില് പരീക്ഷാ ബോര്ഡുകള് രൂപീകരിക്കും.
ജനുവരിയില് നടക്കുന്ന സോണ്, ജില്ല പ്രതിനിധി സമ്മേളനത്തിന്റെയും വാര്ഷിക കൗണ്സിലിന്റെയും പദ്ധതിക്ക് അന്തിമ രൂപം നല്കി. കോഴിക്കോട് യൂത്ത് സ്ക്വയറില് നടന്ന ഇഖ്ദാം 19 പേരോട് അബ്ദുറഹ്മാന് സഖാഫിയുടെ അധ്യക്ഷതയില് സയ്യിദ് ത്വാഹ സഖാഫി ഉദ്ഘാടനം ചെയ്തു. മജീദ് കക്കാട്, സി.പി സൈതലവി മാസ്റ്റര്, മുഹമ്മദ് പറവൂര്, എസ് ശറഫുദ്ദീന്, മുഹമ്മദ് സ്വാദിഖ് വിവിധ സെഷനുകള്ക്ക് നേതൃത്വം നല്കി.
അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, അബ്ദുല്ഖാദിര് മദനി പള്ളങ്കോട്, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, അബ്ദുല് ജബ്ബാര്സഖാഫി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്സംബന്ധിച്ചു. റഹ്മത്തുല്ല സഖാഫി എളമരം സ്വാഗതവും നന്ദിയും പറഞ്ഞു. ജില്ലാ ജനറല് സെക്രട്ടറി, ചീഫ് ഇലക്ഷന്ഡയരക്ടറേറ്റ്, ദഅ്വ കാര്യ സെക്രട്ടറി എന്നിവരാണ് ജില്ലകളില് നിന്ന് പ്രതിനിധികളായി പങ്കെടുത്തത്. ഈ മാസം അവസാനം മുഴുവന് ജില്ലകളിലും സോണ്ഭാരവാഹികളെ പങ്കെടുപ്പിച്ച് ഇഖ്ദാം 19-ന്റെ രണ്ടാം ഘട്ടം സംഘടിപ്പിക്കും.
© iMM Online Media I Like and Share

from Islamic Media Mission I http://bit.ly/2Rpn2TG
via IFTTT