Breaking

Sunday, December 30, 2018

പറക്കുന്നതിനിടെ എയര്‍ഇന്ത്യാ വിമാനത്തില്‍ യാത്രക്കാരന്റെ നഗ്ന നടത്തം

ലഖ്നൗ: 150 പേരുമായിപറക്കുകയായിരുന്ന എയർഇന്ത്യാവിമാനത്തിൽ യാത്രക്കാരൻ വസ്ത്രമഴിച്ച് നഗ്നനായി നടന്നു. ദുബായിൽ നിന്ന് ലഖ്നൗവിലേക്ക് വരികയായിരുന്ന എയർഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ ശനിയാഴ്ചയാണ് സംഭവം. വസ്ത്രം പൂർണ്ണമായി അഴിച്ച ശേഷം ഇയാൾ വിമാനത്തിന്റെ ഇടനാഴികളിലൂടെ നടക്കുകയായിരുന്നു. ഉടൻ വിമാനത്തിലെ ജീവനക്കാർ ബ്ലാങ്കറ്റ് കൊണ്ടുവന്ന് ഇയാളെ പുതപ്പിച്ചു. ശേഷം രണ്ട് ജീവനക്കാർ ചേർന്ന് ഇയാളെ സീറ്റിൽ ബന്ധിക്കുകയായിരുന്നു. ലഖ്നൗവിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.05 ഓടെയാണ് വിമാനം എത്തിയത്. വിമാനത്താവളത്തിലെത്തിയ ശേഷം ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. Content Highlights:Man strips mid-air on Air India Express flight, walks down planes aisle naked


from mathrubhumi.latestnews.rssfeed http://bit.ly/2EYg9TH
via IFTTT