താനെ: യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യയെയും കാമുകനെയും മുംബൈ പോലീസ് തിരയുന്നു. മുംബൈ താനെയിലുള്ള ഗായ്മുഖ് സ്വദേശിയായ ഗോപി കിസാൻ നായിക് (30) ആണ് കൊല്ലപ്പെട്ടത്. ഗോപിയെ ഒരു യുവതിയും യുവാവും ചേർന്ന് ബൈക്കിൽ ശനിയാഴ്ച്ച സിവിൽ ആശുപത്രിയിൽ എത്തിച്ചു. അപകടം സംഭവിച്ചു എന്നാണ് ഇരുവരും ഡോക്ടറോട് പറഞ്ഞത്. എന്നാൽ യുവാവ് മരണപ്പട്ടു എന്നു പറഞ്ഞതോടെ ഇരുവരും ആശുപത്രി വിട്ടതായി ഡോക്ടർ പോലീസിൽ മൊഴിനൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കണ്ട ശേഷം ആശുപത്രിയിൽ എത്തിച്ചത് ഭാര്യ പ്രിയയും(27) മഹേഷ് കരാളെ (28) എന്നായാളും ചേർന്നാണെന്ന് ഗോപിയുടെ ബന്ധുക്കൾ പോലീസിൽ മൊഴിനൽകി. ഗോപിയ്ക്ക് മർദനമേറ്റിട്ടുണ്ടെന്നും മരണം ശ്വാസം മുട്ടിയാണെന്നും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ സ്ഥിരീകരിച്ചു. ഇതോടെ ഗായ്മുഖിലുള്ള നായ്ക്കിന്റെ വീട് പോലീസ് പരിശോധിച്ചു. ഇവിടെ നിന്നും രക്തത്തിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. പ്രിയയും മഹേഷും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഒന്നിച്ചു ജീവിക്കാനായി ഗോപിയെ ഒഴിവാക്കാനാണ് കൊലപാതകം എന്നുമാണ് പോലീസിന്റെ പ്രഥമിക നിഗമനം. സംഭവശേഷം ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കി. Content highlights: Police Search Women, Lover Over husbands Murder
from mathrubhumi.latestnews.rssfeed http://bit.ly/2CHDK8S
via
IFTTT