Breaking

Monday, December 31, 2018

ജയലളിതയ്ക്ക് അപ്പോളോ ആശുപത്രിയിൽ നൽകിയത് മോശം ചികിത്സ, അന്വേഷണ കമ്മീഷന്റെ ആരോപണം!

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം വീണ്ടും വിവാദങ്ങള്‍ക്ക് വഴി തുറക്കുന്നു. ജയലളിതയുടെ മരണത്തില്‍ പല ദുരൂഹതകളും ഇന്നും നിലനില്‍ക്കുന്നുണ്ട്. കൊലപാതകമാണ് ജയലളിതയുടേത് എന്ന തരത്തിലും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ദുരൂഹതകള്‍ക്ക് ആഴം കൂട്ടിക്കൊണ്ടാണ് ജയലളിതയുടെ മരണം അന്വേഷിക്കുന്ന അന്വേഷണ കമ്മീഷന്റെ ആരോപണം പുറത്ത് വന്നിരിക്കുന്നത്. അപ്പോളോ ആശുപത്രിയിൽ കാര്യങ്ങൾ ശരിയാംവിധമല്ല നടന്നതെന്നും ജയലളിതയുടെ തിരിച്ച് വരവ് ആരൊക്കെയോ ആഗ്രഹിച്ചിരുന്നില്ല എന്നും വ്യക്തമാക്കുന്നതാണ് കമ്മീഷന്റെ ഈ വെളിപ്പെടുത്തലുകൾ.

from Oneindia.in - thatsMalayalam News http://bit.ly/2VkycbF
via IFTTT