ശബരിമല: മകരവിളക്ക് ആഘോഷത്തിന് ശബരിമല നട ഞായറാഴ്ച വൈകുന്നേരം അഞ്ചിന് തുറക്കും. പ്രത്യേക പൂജകളൊന്നും ഞായറാഴ്ചയില്ല. 6.20-ന് ദീപാരാധനയ്ക്കുശേഷം രാത്രി 11-ന് ഹരിവരാസനത്തോടെ നടയടയ്ക്കും. തിങ്കളാഴ്ച പുലർച്ചെ മൂന്നിന് നട തുറക്കും. 3.15 മുതൽ ഉച്ചയ്ക്ക് 12 വരെ നെയ്യഭിഷേകം. ജനുവരി 14-നാണ് മകരവിളക്ക് മഹോത്സവം. യുവതീപ്രവേശ വിധിയുടെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ നീട്ടുന്നകാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ ഞായറാഴ്ച തീരുമാനമുണ്ടാകുമെന്ന് കളക്ടർ പി.ബി. നൂഹ് അറിയിച്ചു. മകരവിളക്ക് ആഘോഷം കഴിഞ്ഞ് നടയടയ്ക്കുന്ന ജനുവരി 20 വരെ നിരോധനാജ്ഞ തുടരണമെന്നാണ് പോലീസ് റിപ്പോർട്ട്. ജനുവരി 11-നാണ് എരുമേലി പേട്ടതുള്ളൽ. മകരവിളക്ക് ആഘോഷത്തിന് ഭഗവാന് ചാർത്താനുള്ള തിരുവാഭരണം പന്തളത്തുനിന്ന് 12-ന് പുറപ്പെടും. Contentnhighlights:Shabarimala Shrine Open today for Makaravilakku
from mathrubhumi.latestnews.rssfeed http://bit.ly/2AlAKxj
via
IFTTT