Breaking

Monday, December 31, 2018

പ്രവാസം മതിയാക്കി നാട്ടിലെത്തിയ ആള്‍ വീട്ടിലെത്തും മുമ്പേ വാഹനാപകടത്തില്‍ മരിച്ചു

ഷാർജ : 35 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ വയോധികൻ വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം ശൂരനാട് വടക്കേ പഞ്ചായത്ത് സ്വദേശി പടിഞ്ഞാറ്റംമുറിയിൽ നെല്ലിപ്പള്ളിൽ വീട്ടിൽ രാജൻപിള്ള (61)യാണ് മരിച്ചത്. രാജൻപിള്ള ശനിയാഴ്ച രാത്രിയായിരുന്നു ഷാർജയിൽനിന്ന് തിരുവനന്തപുരത്തേക്ക് വിമാനം കയറിയത്. വിസ റദ്ദാക്കിയുള്ള ആ യാത്ര പക്ഷേ മരണത്തിലേക്കായി. കാറോടിച്ചിരുന്ന മകൻ അമൽ ഗുരുതരാവസ്ഥയിൽ ആസ്പത്രിയിലാണ്. കൂടെയുണ്ടായിരുന്ന രാജൻപിള്ളയുടെ സഹോദരനും കാലിന് പരിക്കുണ്ട്. ഷാർജ പോലീസിന് കീഴിലുള്ള കംപ്യൂട്ടർ ഇൻഫർമേഷൻ സെന്ററിലെ ജീവനക്കാരനായിരുന്നു. ശനിയാഴ്ച രാത്രി 1.40-നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലായിരുന്നു രാജൻപിള്ള നാട്ടിലേക്ക് പോയത്. പുലർച്ചെ അദ്ദേഹം സഞ്ചരിച്ച വാഹനവും ബസും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ രാജൻപിള്ള തത്ക്ഷണം മരിച്ചു. പിറകിലെ സീറ്റിലായിരുന്നു ഇരുന്നത്. വീടെത്തുന്നതിനും 20 മിനിറ്റ് മുമ്പ് ഭരണിക്കാവ്-കടപുഴ റൂട്ടിൽ പുന്നമൂടിനടുത്തുവെച്ചായിരുന്നു ദുരന്തം. കഴിഞ്ഞ ഓണത്തിനായിരുന്നു രാജൻപിള്ള അവസാനമായി നാട്ടിൽപ്പോയി വന്നത്. വിജയശ്രീയാണ് ഭാര്യ. പരേതനായ കരുണാകരൻപിള്ളയുടെയും രത്നമ്മയുടെയും മകനാണ്. ചന്ദ്രൻപിള്ള, രാധാകൃഷ്ണപിള്ള, പദ്മകുമാർ, ജയകുമാർ, ശ്രീകുമാർ എന്നിവർ സഹോദരങ്ങളാണ്.


from mathrubhumi.latestnews.rssfeed http://bit.ly/2RoekVD
via IFTTT