Breaking

Sunday, December 30, 2018

രക്തദാനത്തിലൂടെ എയ്ഡ്‌സ്: ആത്മഹത്യാശ്രമം നടത്തിയ രക്തം നല്‍കിയ യുവാവ് മരിച്ചു

ചെന്നൈ: തമിഴ്നാട് വിരുദുനഗറിലെ സർക്കാർ ആശുപത്രിയിൽ രക്തം സ്വീകരിച്ചതിലൂടെ ഗർഭിണിക്ക് എച്ച്ഐവി പകരാനിടയായ സംഭവത്തിൽ ആത്മഹത്യാശ്രമം നടത്തിയ 19-കാരൻ മരിച്ചു. ഗർഭിണിക്ക് രക്തം നൽകിയ ഇയാൾ ഞായറാഴ്ച രാവിലെ മുധുരൈ രാജാജി സർക്കാർ ആശുപത്രിയിലാണ് മരിച്ചത്. സംഭവത്തിൽ കുടുംബത്തിനുണ്ടായ നാണക്കേടിൽ മനംനൊന്ത് ഇയാൾ ബുധനാഴ്ചയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ രാമനാഥപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് മുധുരൈ രാജാജി സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാൾ രാവിലെ 8.10 ഓടെ രക്തസ്രാവത്തെ തുടർന്ന് മരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 2016-ൽ ബന്ധുവിന്റെ ശസ്ത്രക്രിയയ്ക്കായാണ് ഇയാൾ രക്തം നൽകിയത്. അന്ന് അതുപയോഗിക്കാതെ ആശുപത്രിയിലെ രക്തബാങ്കിൽ സൂക്ഷിക്കുകയായിരുന്നു. ഇതാണ് രണ്ടുവർഷത്തിനുശേഷം ചികിത്സതേടിയെത്തിയ യുവതിക്ക് നൽകിയത്. രക്തം നൽകുന്ന സമയത്ത് ഇയാൾക്ക്താൻ എച്ച്.ഐ.വി ബാധിതനാണെന്ന കാര്യം അറിയില്ലായിരുന്നു. തമിഴ്നാട് വിരുദുനഗറിലെ സർക്കാർ ആശുപത്രിയിൽനിന്നാണ് എട്ടുമാസം ഗർഭിണിയായ 24-കാരിക്ക് എച്ച്.ഐ.വി. അണുബാധയുണ്ടായത്. കൃത്യമായി പരിശോധിക്കാതെ രക്തം നൽകിയ ലാബ് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. ഗർഭിണിയായ 24-കാരി മധുരൈ രാജാജി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേന്ദ്രസർക്കാരിനും തമിഴ്നാട് സർക്കാരിനും ദേശീയ മനുഷ്യാവകാശകമ്മിഷൻ നോട്ടീസയച്ചിരുന്നു. കുറ്റക്കാർക്കെതിരേ എന്തുനടപടി സ്വീകരിച്ചു, യുവതിയുടെ പുനരധിവാസത്തിന് എന്തെല്ലാം ചെയ്തു തുടങ്ങിയ കാര്യങ്ങൾ നാലാഴ്ചയ്ക്കുള്ളിൽ വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് ദേശീയ മനുഷ്യാവകാശകമ്മിഷൻ നോട്ടീസയച്ചത്. Content Highlights:Hiv infection case19 year old who donated blood dies after suicide attempt


from mathrubhumi.latestnews.rssfeed http://bit.ly/2ET91ai
via IFTTT