തിരുവനന്തപുരം: പുനരുപയോഗ ഊർജമേഖലയിൽ സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കാൻ 2019-ലെ വൈദ്യുതിനയത്തിന്റെ കരടിൽ ശുപാർശ. ഇതിനായി സുതാര്യമായ ഘടന രൂപവത്കരിക്കും. പുനരുപയോഗ സ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതിവിഹിതം വർധിപ്പിക്കാൻ ഉത്പാദനം വൈദ്യുതി ബോർഡ് ഏറ്റെടുക്കും. സ്വകാര്യ, സ്വതന്ത്ര സംരംഭകരുടെ പദ്ധതികളിൽനിന്നുള്ള വൈദ്യുതിയുടെ നിരക്ക് റെഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാനുദ്ദേശിക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതികൾ കണ്ടെത്തും. വാർഷിക ലേലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഭാവിയിൽ ഇതുൾപ്പെടെ എല്ലാ പുനരുപയോഗ പദ്ധതികളും സ്വകാര്യ മേഖലയ്ക്ക് നൽകുക. സ്വകാര്യ സംരംഭകർ സ്വന്തംനിലയിൽ കണ്ടെത്തുന്ന പദ്ധതികൾ താരിഫ് മാനദണ്ഡമാക്കി സ്വിസ് ചലഞ്ച് മാതൃകയിലായിരിക്കും നടപ്പാക്കുക. ബോർഡ് വാങ്ങുന്ന വൈദ്യുതിയിൽ പുനരുപയോഗ വൈദ്യുതിയുടെ പങ്ക് കൂട്ടും. ഇവ താരിഫ് അധിഷ്ഠിത ഇ-റിവേഴ്സ് ബിഡ് രീതിയിലായിരിക്കുമെന്നും ശുപാർശയിൽ പറയുന്നു. പുനരുപയോഗ ഊർജം, ഊർജക്ഷമത, വൈദ്യുതിമോട്ടോർവാഹനങ്ങൾ, സംഭരണ സാങ്കേതികവിദ്യ തുടങ്ങിയ പുതുതലമുറ സേവനങ്ങൾ നൽകാൻ കഴിയുന്ന വിധമായിരിക്കും വൈദ്യുതി വ്യവസായ ഘടന മാറ്റംവരുത്തുക. ജലാശയങ്ങളിൽ ഫ്ളോട്ടിങ് സോളാർ നിലയങ്ങൾ സംസ്ഥാനത്തെ ജലസംഭരണികൾ, വെള്ളക്കെട്ടുകൾ, കായംകുളം എൻ.ടി.പി.സി.ക്കു സമീപമുള്ള ജലാശയങ്ങൾ തുടങ്ങി സാധ്യമായ എല്ലായിടത്തും ഫ്ളോട്ടിങ് സോളാർ നിലയങ്ങൾക്കുള്ള സാധ്യത ആരായും. കനാലുകളുടെ മുകളിൽ സോളാർ പാനൽ സ്ഥാപിക്കും. തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന മുഴുവൻ വൈദ്യുതിയും കെ.എസ്.ഇ.ബി. വാങ്ങണമെന്നും കരട് നയത്തിലുണ്ട്. വൈദ്യുതിവിതരണ രംഗത്തെ എല്ലാ നിർമാണങ്ങൾക്കും സ്വതന്ത്ര ഓഡിറ്റ് ഉറപ്പാക്കും. മറ്റു ശുപാർശകൾ വൈദ്യുതി സേവനങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തി സുരക്ഷിതവും കാര്യക്ഷമവുമാക്കുക. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യം തടസ്സമില്ലാതെ നിറവേറ്റാനുള്ള നടപടികൾ. വിവിധ സ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതി മത്സരാധിഷ്ഠിത വിലയിൽ ലഭ്യമാക്കി ഊർജഭദ്രത ഉറപ്പാക്കുക. പുനരുപയോഗ ഊർജ ഉത്പാദനത്തിലെ അസ്ഥിരത സാങ്കേതിവിദ്യയിലൂടെ പരിഹരിക്കുക. കെ.എസ്.ഇ.ബി.യുടെ ചെലവുകൾ യുക്തിസഹമാക്കുക. ചെലവുകുറഞ്ഞ വൈദ്യുതിയുടെ ലഭ്യത ഉറപ്പാക്കുക. ആസ്തികൾ ഫലപ്രദമായി ഉപയോഗിച്ച് പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തുക. അതുവഴി താരിഫ് ഇതര വരുമാനം കൂട്ടുക. വായ്പാ പുനഃക്രമീകരണത്തിലൂടെയും കുടിശ്ശിക പിരിച്ചെടുത്തും വൈദ്യുതി ബോർഡിന്റെ കടബാധ്യത പരിഹരിക്കും. കണക്ഷൻ റദ്ദാക്കിയവർക്ക് രണ്ടാമതും നൽകാൻ വ്യവസ്ഥകളിൽ മാറ്റംവരുത്തും. Content Highlights:Private Investment to Renewable energy Sector
from mathrubhumi.latestnews.rssfeed http://bit.ly/2ETI9qB
via
IFTTT