Breaking

Sunday, December 30, 2018

കുഞ്ഞാലിക്കുട്ടി വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: മുത്തലാഖ് ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്ന സമയത്ത് പി.കെ.കുഞ്ഞാലിക്കുട്ടി എംപി ഹാജരാകാത്തതിനെ സംബന്ധിച്ച് പാർട്ടി ചർച്ച ചെയ്യുമെന്ന് മുസ്ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. ഇതിനായി പാർട്ടി ഉടൻ യോഗം വിളിക്കുമെന്നും ഹൈദരലി തങ്ങൾ പറഞ്ഞു. തിങ്കളാഴ്ച രാജ്യസഭയിൽ മുത്തലാഖ് ബിൽ വരുമ്പോൾ അത് പരാജയപ്പെടുത്താൻ യുപിഎ കക്ഷികളുമായും മറ്റു കക്ഷികളുമായും സഹകരണമുണ്ടാക്കാൻ വേണ്ട നടപടികൾ ചെയ്യണമെന്നുംമുസ്ലിം ലീഗ് എംപിമാരോട് നിർദേശിച്ചിട്ടുണ്ട്. ഡൽഹിയിൽ ഇതു സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണ്. രാജ്യസഭയിൽ ബിൽ പരാജയപ്പെടുന്നതോടെ ഇപ്പോഴുള്ള എല്ലാ ആക്ഷേപങ്ങൾക്കും പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ബിൽ ലോക്സഭയിൽ വന്ന ദിവസം ചന്ദ്രികയുടെ ഗവേണിങ് ബോഡി യോഗത്തിൽ കുഞ്ഞാലിക്കുട്ടി എത്തിയിരുന്നതായും ഹൈദരലി തങ്ങൾ വ്യക്തമാക്കി. അതേ സമയം സമസ്തയടക്കമുള്ള സംഘടനകൾ കുഞ്ഞാലിക്കുട്ടിയുടെ നടപടിക്കെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. സമസ്ത നേതാക്കൾ ഇക്കാര്യം ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ടറിയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിയോട് ഹൈദരലി തങ്ങൾ വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിന് താൻ മറുപടി നൽകിയിട്ടുണ്ടെന്ന് കഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കുഞ്ഞാലിക്കുട്ടിയുമായി സംഭവത്തിന് ശേഷം നേരിട്ട് സംസാരിച്ചിട്ടില്ലെന്നാണ് ഹൈദരലി തങ്ങൾ ഇന്ന് പറഞ്ഞത്. ഇതിനിടെ സമുദായ വഞ്ചന കാട്ടിയ കുഞ്ഞാലിക്കുട്ടി എംപി രാജിവെക്കണമെന്നാവശ്യപ്പെട്ട് പിഡിപി ഇന്ന് അദ്ദേഹത്തിന്റെ വസതിയിലേക്ക് മാർച്ച് നടത്തും. കഴിഞ്ഞ ദിവസം ഇതേ ആവശ്യമുന്നിയിച്ച് ഐഎൻഎലും മാർച്ച് നടത്തിയിരുന്നു. Content Highlights:Hyderali shihab thangal-muslim league-pk kunhalikutty-triple talaq bill loksabha


from mathrubhumi.latestnews.rssfeed http://bit.ly/2EY1Xd4
via IFTTT