പത്തനംതിട്ട: ശബരിമലയിൽ നിരോധനാജ്ഞ ജനുവരി അഞ്ച് വരെ നീട്ടി. ഡിസംബർ 27 ന് മണ്ഡലപൂജ കഴിഞ്ഞ് അടച്ചശേഷം മകരവിളക്കു പൂജയ്ക്കായി ഞായറാഴ്ച വൈകുന്നേരം അഞ്ചിന് നട തുറക്കും. ഈ സാഹചര്യം കണക്കിലെടുത്താണ് മണ്ഡലകാലത്ത് നിലവിലിരുന്ന നിരോധനാജ്ഞ ഒരാഴ്ച കൂടി നീട്ടി ജില്ലാ കളക്ടർ പി ബി നൂഹ് ഉത്തരവിട്ടത്. നിലവിൽ നിരോധനാജ്ഞ ബാധകമായിരുന്ന ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവടങ്ങളിൽ തന്നെയാണ് നിരോധനാജ്ഞ ഒരാഴ്ച കൂടി തുടരുന്നത്. ശബരിമലയിൽ അക്രമത്തിനുള്ള സാധ്യത നിലനിൽക്കുന്നുവെന്ന ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് നിരോധനാജ്ഞ നീട്ടിയത്. നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലങ്ങളിൽ ആളുകൾക്ക് സംഘം ചേരാനോ നാമജപയജ്ഞം നടത്താനോ അനുവാദമില്ല. എന്നാൽ ഭക്തർക്ക് ദർശനത്തിനോ ശരണം വിളി മുഴക്കുന്നതിനോ യാതൊരു തടസവുമില്ലെന്ന് കളക്ടർ അറിയിച്ചു. Content Highlights: Sabarimala, Prohibitory Order Extended, Sabarimala Protests, Sabarimala Women Entry
from mathrubhumi.latestnews.rssfeed http://bit.ly/2EU1tUF
via
IFTTT