Breaking

Sunday, December 30, 2018

ചലച്ചിത്ര സംവിധായകന്‍ മൃണാള്‍സെന്‍ അന്തരിച്ചു 

വിഖ്യാത ചലച്ചിത്ര സംവിധായകന്‍ മൃണാള്‍സെന്‍(95) അന്തരിച്ചു. പദ്മഭൂഷണ്‍, ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടി. ഭുവന്‍ ഷോം, ബൈഷേ ശ്രാവണ്‍, ആമര്‍ ഭൂഷണ്‍ തുടങ്ങിയവ ശ്രദ്ധേയചിത്രങ്ങളാണ്.

1923 മേയ് 14ന് കിഴക്കന്‍ ബംഗാളിലെ ഫെരിദ്പൂരില്‍ ജനനം. കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദം. പത്രപ്രവര്‍ത്തകനായും മെഡിക്കല്‍ റപ്രസന്റേറ്റീവായും, കല്‍ക്കട്ട ഫിലിം സ്റ്റുഡിയോയില്‍ ഓഡിയോ ടെക്‌നീഷ്യനായും ജോലി ചെയ്തു. ഇന്ത്യന്‍ പീപ്പിള്‍സ് തിയ്യറ്റര്‍ അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. നാല്പതുകളിലെ ബംഗാള്‍ ക്ഷാമവും, രവീന്ദ്രനാഥ ടാഗോറിന്റെ അന്ത്യനിമിഷങ്ങളും മൃണാള്‍സെന്നിനെ പിടിച്ചുലച്ചു.

തന്റെ നീണ്ട സിനിമാ ജീവിതത്തില്‍ 27 ഫീച്ചര്‍ ചിത്രങ്ങള്‍, 14 ലഘുചിത്രങ്ങള്‍, 5 ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തു. മികച്ച സംവിധാനത്തിനും തിരക്കഥയ്ക്കും ദേശീയ അവാര്‍ഡുകളും കാന്‍, വെനീസ്, ബര്‍ലിന്‍, മോസ്‌കോ, കെയ്‌റോ, ഷിക്കാഗോ, മോണ്‍ട്രിയല്‍ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങളും ലഭിച്ചു. നിരവധി വിദേശ ചലച്ചിത്രമേളകളില്‍ ജൂറിയായി പ്രവര്‍ത്തിച്ചു. 

1981-ല്‍ പത്മഭൂഷനും 2005-ല്‍ ദാദാ സാഹബ് ഫാല്‍കേ പുരസ്‌കാരവും നല്‍കി ആദരിക്കപ്പെട്ടു. 1998 മുതല്‍ 2003 വരെ പാര്‍ലമെന്റില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു. ഫ്രാന്‍സ് കമാന്ത്യൂര്‍ ദ് ലോദ്ര് ദ ആര്‍ ഏ ലാത്ര് പുരസ്‌കാരവും റഷ്യ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ് പുരസ്‌കാരവും നല്‍കി ആദരിച്ചിട്ടുണ്ട്. വിവിധ സര്‍വ്വകലാശാലകള്‍ ഹോണററി ഡോക്ടറേറ്റ് ബിരുദവും നല്‍കിയിട്ടുണ്ട്.



from Anweshanam | The Latest News From India http://bit.ly/2Aivs5y
via IFTTT