വിവാദത്തിന് കാരണമായ പരസ്യം ചെന്നൈ: ബ്രാഹ്മണരിൽനിന്നുമാത്രം ജോലിക്ക് അപേക്ഷക്ഷണിച്ച് പത്രത്തിൽ പരസ്യം നൽകിയ സ്വകാര്യ ഇന്റീരിയർ ഡിസൈൻ കമ്പനി ക്ഷമാപണം നടത്തി. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന അക്കോർ കമ്പനിയാണ് വിവിധ വിഭാഗങ്ങളിലേക്ക് ജനറൽ മാനേജർ തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചത്. ഇതിന്റെ പരസ്യം അഡയാർ ടോക്ക് എന്ന പ്രാദേശിക പത്രത്തിൽ നൽകി. ഈ പരസ്യത്തിലാണ് ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന് കാണിച്ചിരുന്നത്. ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും വിമർശനമുയരുകയും ചെയ്തതോടെ വിശദീകരണവുമായി കമ്പനി അധികൃതരെത്തുകയായിരുന്നു. സസ്യാഹാരം മാത്രം കഴിക്കുന്നവരെന്നാണ് കമ്പനി ഉദ്ദേശിച്ചിരുന്നതെന്നും എന്നാൽ, പത്രസ്ഥാപനം അത് ബ്രാഹ്മണർ എന്നാക്കി പ്രസിദ്ധീകരിച്ചുവെന്നുമായിരുന്നു ഫെയ്സ് ബുക്കിലൂടെ നടത്തിയ ആദ്യ വിശദീകരണം. എന്നിട്ടും പ്രതിഷേധം അടങ്ങാതെവന്നതോടെ ക്ഷമാപണം നടത്തുകയായിരുന്നു. ചൈന, യൂറോപ്പ് എന്നിവിടങ്ങളിലും ഓഫീസുള്ള അന്താരാഷ്ട്ര കമ്പനിയാണെന്നും പരസ്യത്തിൽവന്ന തെറ്റിന്റെപേരിൽ എച്ച്.ആർ. വിഭാഗത്തിനെതിരേ നടപടിയെടുക്കുമെന്നും കമ്പനി വ്യക്തമാക്കി. content highlight:private company apologies over only brahmin job advertisement
from mathrubhumi.latestnews.rssfeed http://bit.ly/2LFV7tt
via
IFTTT