Breaking

Monday, December 31, 2018

മാസ് ലുക്കിൽ വീണ്ടും അജിത്; ‘വിശ്വാസ’ത്തിന്‍റെ ട്രെയിലർ കാണാം

തല അജിത്ത്-നയൻതാര ചിത്രം 'വിശ്വാസ'ത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന  വിശ്വാസം പൊങ്കല്‍ റിലീസായി തീയേറ്ററിലെത്തും.  അടുത്ത മാസം 10നാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിൽ അജിത്ത് ഇരട്ട വേഷത്തിലാണ് അജിത് എത്തുന്നത്. 

ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി നയൻതാര ചിത്രത്തിലുണ്ട്. നേത്തെ ബില്ല, ആരംഭം എന്നീ ചിത്രങ്ങളിലാണ് നയൻതാരയും അജിത്തും ഒന്നിച്ചത്. അജിത്തിന്റെയും നയൻതാരയും മകളായി മലയാള താരം അനിഘയും അഭിനയിക്കുന്നു

അതേസമയം ചിത്രത്തിന്റെ ഓണ്‍ലൈൻ സ്ട്രീമിംഗ് റൈറ്റ്സ് ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് വിലയ്ക്കാണ് റൈറ്റ്സ് ആമസോണ്‍ സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.



from Anweshanam | The Latest News From India http://bit.ly/2F181Sv
via IFTTT