Breaking

Wednesday, November 14, 2018

മുന്‍ ഭര്‍ത്താവിന്റെ അമ്പേറ്റ ഗർഭിണി മരിച്ചു, കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ലണ്ടൻ: മുൻ ഭർത്താവ് തൊടുത്ത അമ്പേറ്റ് ഗർഭിണിയായ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിങ്കളാഴ്ച വൈകുന്നേരം ലണ്ടനിലെ ഇൽഫോർഡിലാണ് സംഭവം. ദേവി ഉൺമതല്ലഗഡുവാണ് മുൻഭർത്താവ് രമണോട്ഗെ ഉൺമെതല്ലഗഡുവിന്റെ ആക്രമണത്തിനിരയായത്. വയറിന് അമ്പേറ്റ ദേവിയെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ദേവി മരിച്ചെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. രമണോട്ഗെ ഉൺമെതല്ലഗഡുവിന്റെ ഭാര്യയായിരുന്ന ദേവി ഏഴ് വർഷം മുമ്പ് ആണ് ഇംത്യാസ് മുഹമ്മദിനെ വിവാഹം ചെയ്യുന്നത്. പിന്നീട് സന മുഹമ്മദ് എന്ന പേരിലാണ് പ്രദേശത്ത് ഇവർ അറിയപ്പെടുന്നത്. ആദ്യ ഭർത്താവിൽ 18ഉം 14ഉം 12ഉം വയസ്സുള്ള മൂന്ന് മക്കളുണ്ടിവർക്ക്. രണ്ടാമത്തെ ഭർത്താവിൽ അഞ്ചും രണ്ടും വയസ്സുള്ള രണ്ട്മക്കളുമുണ്ട്. അമ്പേൽക്കുമ്പോൾ ഭർത്താവ് ഇംത്യാസ് മുഹമ്മദ് പരിസരത്തുണ്ടായിരുന്നു. അമ്പും വില്ലുമായി അക്രമിയെ കണ്ടയുടനെ 42കാരനായ ഇംത്യാസ് ഭാര്യയുടെ അടുത്തേക്ക് ഓടിച്ചെന്നു. പക്ഷെ ഓടിരക്ഷപ്പെടും മുമ്പ് അമ്പേൽക്കുകയായിരുന്നു. ഉദരത്തിൽ അമ്പേറ്റെങ്കിലും ഗർഭപാത്രത്തിലുള്ള കുഞ്ഞിന് പരിക്കേറ്റിരുന്നില്ല. രമണോഡ്ഗെയെ പോലീസ് കസ്റ്റഡിയിലെടുത്തു. content highlights:Indian origin pregnant woman killed in arrow attack in london


from mathrubhumi.latestnews.rssfeed https://ift.tt/2B40uie
via IFTTT