തിരുവനന്തപുരം:സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിനുശേഷം യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ദേവസ്വംബോർഡിന്റെ നിലപാട് വ്യക്തമാക്കാമെന്നും ക്ഷേത്രത്തെ കലാപഭൂമിയാക്കരുതെന്നാണ് ദേവസ്വംബോർഡിന്റെ നിലപാടെന്ന് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു.
സ്ത്രീപ്രവേശന വിഷയത്തിൽ ദേവസ്വംബോർഡ് നിയമോപദേശം തേടിയിട്ടുണ്ട്. പുനഃപരിശോധന ഹർജികൾ മാറ്റിവച്ചിരിക്കുന്ന സാഹചര്യത്തിൽ പലതരത്തിലുള്ള നിയമോപദേശമാണ് ലഭിക്കുന്നത്. മുതിർന്ന അഭിഭാഷകനായ സി.യു. സിംഗുമായി വിഷയം ചർച്ച ചെയ്യുന്നുണ്ട്. സുപ്രീംകോടതിയുടെ നോട്ടീസ് കൂടി കിട്ടയശേഷമായിരിക്കും ദേവസ്വംബോർഡിന്റെ നിലപാട് വ്യക്തമാക്കുകയുള്ളുവെന്നും പത്മകുമാർ കൂട്ടിച്ചേർത്തു.
from Anweshanam | The Latest News From India https://ift.tt/2PoQbyh
via IFTTT