Breaking

Wednesday, November 14, 2018

ആന്‍ഡ്രോയിഡ് ഫോണുകളില്‍ പുതിയ സ്റ്റിക്കറുകള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

ആന്‍ഡ്രോയിഡ് ഫോണുകളില്‍ പുതിയ വാട്സ്ആപ്പ് സ്റ്റിക്കറുകള്‍ ഉടന്‍ എത്തും.കഴിഞ്ഞ മാസം 12 സ്റ്റിക്കര്‍ പാക്കുകളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. ഉപയോക്താക്കള്‍ക്ക് ഇന്‍ഡിവിജ്വല്‍ സ്റ്റിക്കറുകള്‍ തിരഞ്ഞെടുക്കാന്‍ നിലവില്‍ പുതിയ ഫീച്ചറുകളാണ് വാട്സ്ആപ്പ് ഇതിലൂടെ ഒരുക്കുന്നത്. അതിനാല്‍ ഇമോജികള്‍ സെര്‍ച്ച് ചെയ്യുന്നതുപോലെ സ്റ്റിക്കറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെര്‍ച്ച് ഫീച്ചറിലാണ് സ്റ്റിക്കറുകള്‍ കാണാന്‍ കഴിയുക. 

ദീപാവലി, കേരളപ്പിറവി ദിനങ്ങളിലാണ് വാട്സ്ആപ്പ് സ്റ്റിക്കറുകള്‍ അവതരിപ്പിച്ചത്. മാത്രമല്ല, ഉപയോക്താക്കള്‍ക്ക് സ്വന്തം സ്റ്റിക്കറുകളും നിര്‍മ്മിക്കാം. എന്നാല്‍ ഇത് കോണ്‍ടാക്റ്റിലുള്ളവര്‍ക്ക് മാത്രമേ അയയ്ക്കാന്‍ സാധിക്കൂ.വരും മാസങ്ങളില്‍ കൂടുതല്‍ സ്റ്റിക്കര്‍ പാക്കുകള്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
 



from Anweshanam | The Latest News From India https://ift.tt/2QGqOVj
via IFTTT