പുതിയ ഹൈ സൂം ട്രാവല്‍ ക്യാമറയെ അവതരിപ്പിച്ച് സോണി രംഗത്ത്. സൈബര്‍ ഷോട്ട് ശ്രേണിയിലേക്കുളള പുതിയ ഹൈ സൂം ട്രാവല്‍ ക്യാമറയായ ഡി എസ് സി ഡബ്ലിയു എക്സ് 800 നെയാണ് സോണി വിപണന രംഗത്ത് അവതരിപ്പിച്ചിരിക്കുന്നത്. 24 എംഎം മുതല്‍ 720 എംഎം വൈഡ് വരെയുള്ള വെര്‍സട്ടെയ്ല്‍ സൂപ്പര്‍ ടെലിഫോട്ടോ സൂം റേഞ്ച് ലെന്‍സാണ് ക്യാമറയുടെ എടുത്തുപറയേണ്ട പ്രത്യേകത.180 ഡിഗ്രി ട്വിസ്റ്റബിള്‍ എല്‍ സി ഡി സ്‌ക്രീനാണ് ക്യാമറക്ക നല്‍കിയിരിക്കുന്നത്.ഇമേജ് പ്രോസസിംഗ് എന്‍ജിന്‍, അതിവേഗ സ്പീഡ്, ടച്ച് ഫോക്കസ്, ടച്ച് ഷട്ടര്‍ ഫംഗ്ഷന്‍, ബ്ലൂടൂത്ത് ലൊക്കേഷന്‍ ഡാറ്റാ അക്വിസിഷന്‍ എന്നീ സംവിധാനങ്ങള്‍ മറ്റുള്ള ഡിജിറ്റല്‍ ക്യാമറകളിനിന്നും ഇതിനെ വ്യത്യസ്ഥനാക്കുന്നു.
4k ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്ന അത്യാധുനി സൌകര്യങ്ങളുള്ള ഡിജിറ്റല്‍ ക്യാമറയാണ് ഡി എസ് സി ഡബ്ലിയു എക്സ് 800. യാത്രകളില്‍ മികച്ച ചിത്രങ്ങള്‍ പകര്‍ത്താനാകുന്ന തരത്തിലാണ് ക്യാമറയുടെ രൂപകല്‍പന. പ്രത്യേക സ്റ്റെബിലൈസര്‍ സംവിധാനം ക്യാമറയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
from Anweshanam | The Latest News From India https://ift.tt/2QGUukY
via IFTTT