കാസര്‍കോട്: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍ എം.പി ഭക്തജനങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ ആത്മാര്‍ത്ഥമായാണ് കെ.സുധാകരന്‍ സമരത്തിനിറങ്ങുന്നതെങ്കില്‍ അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നു രംഗത്തിറങ്ങുന്നതാണ് ഉചിതമെന്നാണ് നളിന്‍കുമാര്‍ കട്ടീല്‍ എം.പി പറഞ്ഞത്. ആചാരങ്ങള്‍ ലംഘിക്കണമെന്നാണ് ഏറ്റവും ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ കെ. സുധാകരന്‍ ബാദ്ധ്യസ്ഥനല്ലേയെന്നും അദ്ദേഹം ചോദിച്ചു. ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ ബിജെപിയില്‍ അണിചേരുകയാണ് എന്നും നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. എന്‍.ഡി.എ നേതൃത്വത്തില്‍ എട്ടിന് ആരംഭിക്കുന്ന രഥയാത്രയുടെ സംഘാടകസമിതി ഉദ്ഘാടനം ചെയുകയയിരുന്നു അദ്ദേഹം. ശബരിമലയെ തകര്‍ക്കാന്‍ വേണ്ടിമാത്രം അധികാരത്തിലെറിയ രാജാവിനെ പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. ഉത്തരം മുട്ടുമ്പോള്‍ ശരീരപ്രകൃതിയെ കുറിച്ച് കളിയാക്കുന്ന പിണറായി ഒരു കാര്യം മനസ്സിലാക്കണം. കേരളം നഷ്ടപെട്ടാല്‍ കുത്തിയിരിക്കന്‍പോലും സ്ഥലമുണ്ടാവില്ല എന്നും നളിന്‍കുമാര്‍ കട്ടീല്‍ അഭിപ്രായപ്പെട്ടു.
from Anweshanam | The Latest News From India https://ift.tt/2OjIXGr
via IFTTT