Breaking

Wednesday, November 28, 2018

അര്‍ജന്റീനയില്‍ ത്രിരാഷ്ട്ര ചര്‍ച്ചയ്‌ക്കൊരുങ്ങി മോദി; ട്രംപിനെയും അബേയേയും കാണും

വാഷിങ്ടൺ: അർജന്റീനയിലെ ബ്യൂണിസ് ഐറിസിൽ നവംബർ 30 ഡിസംബർ 1 തിയ്യതികളിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ മുന്നോടിയായി മോദി അമേരിക്ക, ജപ്പാൻ ഭരണാധികാരികളുമായി ചർച്ച നടത്തും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബേയുമായുമായുമാണ് മോദി ചർച്ച നടത്തുക. ഇതിനായി ചൊവ്വാഴ്ച തന്നെ മോദി അർജന്റീനയിലേക്ക് തിരിച്ചു കഴിഞ്ഞു. നവംബർ 29 മുതൽ ഡിസംബർ ഒന്ന് വരെയാണ് പ്രധാനമന്ത്രി ബ്യൂണിസ് ഐറിസിലുണ്ടാവുക. ജി-20 കൂട്ടായ്മയക്ക് കഴിഞ്ഞ പത്ത് വർഷത്തിനിടെ ലോകത്തിന്റെ സുസ്ഥിരമായ വികസനത്തിന് ഏറെ സംഭാവനകൾ നൽകാൻ കഴിഞ്ഞെന്ന് യാത്രയുടെ മുന്നോടിയായി പുറത്തിറക്കിയ സന്ദേശത്തിൽ മോദി വ്യക്തമാക്കി. ഇന്ത്യ പോലുള്ള വികസ്വര രാജ്യത്തിന് ജി-20 കൂട്ടായ്മയുടെ ഈ നിലപാടുകൾ ഏറെ പ്രധാനപ്പെട്ടതാണ്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തി കൂടിയാണ് ഇന്ത്യ. ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾ ലോക സാമ്പത്തിക വ്യവസ്ഥ, വ്യാപാരം, നികുതി വ്യവസ്ഥ എന്നിവയുടെ സാഹചര്യങ്ങളെ കുറിച്ചും അടിസ്ഥാന സൗകര്യങ്ങൾ, ജോലി, സ്ത്രീ ശാക്തീകരണം, സുസ്ഥിര വികസനം എന്നിവയുടെ ഭാവിയെ കുറിച്ചും ചർച്ച ചെയ്യുമെന്നും മോദി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട 20 രാജ്യങ്ങളുടെ തലവന്മാരാണ് ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിനും ഒന്നിച്ച് വേദി പങ്കിടുന്നതും ജി-20 ഉച്ചകോടിയുടെ പ്രത്യേകതയാണ്. നിലവിലെ പ്രത്യേക സാഹചര്യത്തിൽ ലോകം ഉറ്റു നോക്കുന്നത് ഇവരിലേക്കാകും. content highlights:Modi to Have Trilateral Meeting with Trump, Shinzo Abe in G-20 summit


from mathrubhumi.latestnews.rssfeed https://ift.tt/2Rfl453
via IFTTT