Breaking

Wednesday, November 28, 2018

ദുരന്തബാധിത പ്രദേശങ്ങളിൽ വൈദ്യുതി തൂണുകൾ വിമാനങ്ങള്‍ വഴി എത്തിക്കണമെന്ന് തമിഴ്‌നാട് മന്ത്രി

ചെന്നൈ: ഗജ കൊടുങ്കാറ്റിനെ തുടർന്ന് ദുരിതമുണ്ടായ പ്രദേശങ്ങളിൽ വൈദ്യുതിബന്ധം പുന:സ്ഥാപിക്കാൻ തൂണുകൾആകാശമാർഗം എത്തിച്ചു കൊടുക്കാൻ കേന്ദ്രസർക്കാരിനോട്ആവശ്യപ്പെട്ടിരിക്കുകയാണ് തമിഴ്നാട് മന്ത്രി ഡിണ്ടിഗൽ സി ശ്രീനിവാസൻ. വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ച് ഇതിനുള്ള സാഹചര്യം ഒരുക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം. കൊടുങ്കാറ്റിൽ കേടുവന്ന പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ വൈദ്യുതി വകുപ്പ് ജീവനക്കാർ പ്രയാസപ്പെടുകയാണെന്നും കൃഷിയിടങ്ങൾ പോലെയുള്ള സ്ഥലങ്ങളിൽ പോസ്റ്റുകൾ റോഡുമാർഗം പോസ്റ്റുകൾ എത്തിക്കാൻ ബുദ്ധിമുട്ടായതു കാരണം വിമാനമാർഗം എത്തിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണമെന്ന് ശീനിവാസൻ പറഞ്ഞു. ഗജ ബാധിത പ്രദേശമായ നാഗപട്ടണം സന്ദർശിക്കാനെത്തിയ ശ്രീനിവാസൻ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. ശ്രീനിവാസന്റെ ആവശ്യം വിഡ്ഢിത്തമെന്ന് യോഗത്തിൽ പങ്കെടുത്ത മന്ത്രി ഒ.എസ്.മണിയൻ പറഞ്ഞു. എന്നാൽവിദേശരാജ്യങ്ങൾ ഭീമൻപാലങ്ങൾ പണിയുന്നത് പിന്നെയെങ്ങനെയെന്ന് ചോദിച്ച് മണിയന്റെ വാദം ശ്രീനിവാസൻ എതിർത്തു. സമുദ്രത്തിനടിയിൽ പാർക്കുകൾ വരെ പണിയുമ്പോൾ ഇത് സാധ്യമെന്നാണ് ശ്രീനിവാസന്റെ അഭിപ്രായം.കുറച്ചു മാസങ്ങൾക്കു മുമ്പ് മറ്റൊരു പൊതു യോഗത്തിൽ സംസാരിക്കവെ നരസിംഹറാവുവാണ് പ്രധാനമന്ത്രിയെന്നും ജയലളിതയുടെ മരണത്തിനു കാരണം അൽപാൽപമായുള്ള വിഷപ്രയോഗം ആണെന്നും ആരോഗ്യത്തിന്ഹാനികരമായ ഭക്ഷണം നൽകിയതു കൊണ്ടാണെന്നുള്ള വാദങ്ങൾ നിരത്തിയ ആളാണ് ശ്രീനിവാസൻ. Content Highlights:Airdrop electric poles in cyclone-hit areas,Tamil Nadu minister, Dindigul C Srinivasan


from mathrubhumi.latestnews.rssfeed https://ift.tt/2rhoj0F
via IFTTT