Breaking

Tuesday, November 13, 2018

കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന് ‍ പുന:സ്ഥാപനം എസ് വൈ എസ് അഭിനന്ദന സംഗമം ഇന്ന് ( നവം 8)

മലപ്പുറം: കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുന:സ്ഥാപനവുമായി ബന്ധപ്പെട്ട് എസ് വൈ എസ് എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അഭിനന്ദന സംഗമം ഇന്ന് കൊണ്ടോട്ടിയില്‍ നടക്കും. കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോട് അധികൃതര്‍ കാണിക്കുന്ന അവഗണക്കെതിരെ എസ് വൈ എസ് ഉള്‍പ്പെടെയുള്ള സന്നദ്ധ , സാമൂഹ്യ, രാഷ്ടീയ സംഘടനകളുടെ നിരന്തര പോരാട്ടത്തിലൂടെ കൊച്ചിയൊടൊപ്പം കരിപ്പൂരിലും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റാക്കാന്‍ കേന്ദ്ര സര്‍ക്കാന്‍ അനുമതി നല്‍കിയ പശ്ചാതലത്തിലാണ് അഭിനന്ദന സംഗമം സംഘടിപ്പിക്കുന്നത്. ഇതിനായി കര്‍മ രംഗത്തിറങ്ങഇയ സംസ്ഥാന ഹജ്ജ് കമ്മിറ്റി, വിവിധ സംഘടനകള്‍, ജനപ്രതിനിധികള്‍, വ്യക്തികള്‍ എന്നിവരെ ചടങ്ങില്‍ അനുമോദിക്കും. വൈകീട്ട് മൂന്നിന് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ നടക്കുന്ന പരിപാടി ടി വി ഇബ്രാഹിം എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സയ്യിദ് സലാഹുദ്ധീന്‍ ബുഖാരി അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ അബു ഹനീഫല്‍ ഫൈസി തെന്നല പ്രാര്‍ത്ഥന നടത്തും. പി അബ്ദുല്‍ ഹമീദ് എം എല്‍ എ, പി വി അന്‍വര്‍ എം എല്‍ എ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, പ്രോഫ. എ കെ അബ്ദുല്‍ ഹമീദ്, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്, ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരായ ഖാസിം കോയ, അബ്ദു റഹ്മാന്‍ (ഇണ്ണി), മുസ്ലിയാര്‍ സജീര്‍, അഡ്വ: സമദ് (എ ഐ വൈ എഫ് ) പ്രമോദ് ദാസ് (സി പി എം), റിയാസ് മുക്കോളി (യൂത്ത് കോണ്‍ഗ്രസ്), മുഹ് യുദ്ധീന്‍ അലി മുസ്ലിയാരങ്ങാടി (യൂത്ത് ലീഗ്) പ്രസംഗിക്കും. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എം അബൂബക്കര്‍ പടിക്കല്‍ അനുമോദന പ്രസംഗം നടത്തും. കെ പി ജമാല്‍ കരുളായി സ്വാഗതവും കെ പി ശമീര്‍ കുറുപ്പത്ത് നന്ദിയും പറയും. കൊണ്ടോട്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ യു കെ മമ്മദിഷ, സി കെ നാടിക്കുട്ടി. പള്ളിക്കല്‍ പഞ്ചായത്ത് മെമ്പര്‍മാരായ പി മുസ്തഫ കൂട്ടാലുങ്ങല്‍, ടി.പി ജാഫര്‍ സാദിഖ് കരിപ്പൂര്‍്, എം ഡി എഫ് ചെയര്‍മാന്‍ കെ എം ബശീര്‍, ജനറല്‍ സെക്രട്ടറി കെ സൈഫുദ്ദീന്‍ രക്ഷാധികാരി ഹസന്‍ തിക്കോടി, കരീം ഹാജി സംബന്ധിക്കും.

https://ift.tt/2OheF77 :



from Islamic Media Mission I https://ift.tt/2z2Y5D3
via IFTTT