Breaking

Wednesday, August 1, 2018

ഇടുക്കി ഡാം: സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്ന് മന്ത്രി എം.എം.മണി

കട്ടപ്പന: ഇടുക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് ആശയക്കുഴപ്പമില്ലെന്ന് മന്ത്രി എം.എം.മണി. മന്ത്രിമാർ രണ്ടു തട്ടിലാണെന്ന വാർത്ത തെറ്റാണ്. ജലനിരപ്പ് ഉയർന്നാൽ ഡാം തുറക്കുക തന്നെ ചെയ്യും. വൈദ്യുതി ബോർഡിന് വേറിട്ടുള്ള നിലപാടില്ല. ഇതിനായുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യംവന്നാൽ ഇടുക്കി ഡാം അടക്കമുള്ള ജലസംഭരണികൾ തുറക്കണമെന്ന് സർക്കാർ തീരുമാനിച്ചിട്ടുള്ളതാണ്. അതിനുള്ള നടപടികളും എടുത്തിട്ടുണ്ട്. മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായി. എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം ഡാം തുറക്കുകയാണെങ്കിൽ അഞ്ചു ഷട്ടറുകളും ഒരുമിച്ച് തുറക്കില്ലെന്നും ഘട്ടം ഘട്ടമായിട്ടാകും ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കിവിടുകയെന്നും മണി പറഞ്ഞു. ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.84 അടി ആയി. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞെങ്കിലും ഡാമിലേക്കുള്ള നീരൊഴുക്ക് ഇപ്പോഴുമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2KejwnG
via IFTTT