ഫയലിലെ ജീവിതങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ആദ്യം തോമസ് ഐസക്കിനെ ഓര്‍മിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ ജനസ്വാന്തന ഫണ്ട്, ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട ഫയല്‍ സെക്രട്ടറിയേറ്റിന്റെ അകത്തളങ്ങളില്‍ അങ്ങോട്ടിമിങ്ങോട്ടും ഓടിക്കളിക്കുകയാണെന്നും യാതൊരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.
പാവപ്പെട്ടവരും, പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരുമായ മൂന്നരലക്ഷത്തോളം മനുഷ്യരുടെ അപേക്ഷകള്‍ കളക്ട്രേറ്റുകളില്‍ ചിതലെടുക്കുമ്പോള്‍, ആ പദ്ധതിയുമായി ബന്ധപ്പെട്ട ഫയല്‍ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ വൃന്ദം അങ്ങോട്ടുമിങ്ങോട്ടും തട്ടുകയാണ്. എന്തിനേറേ പറയുന്നു പിണറായിയുടെ സ്വന്തം ധനകാര്യമന്ത്രി തോമസ് ഐസകിന്റെ മേശപ്പുറത്ത് ഈ ഫയല്‍ ഉറങ്ങിയത് നാല് മാസത്തിലധികമാണ്. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പറയുകയാണെങ്കില്‍ മൂന്നര ലക്ഷം ജീവിതങ്ങള്‍ക്ക് വഴി കാട്ടാനുള്ള ഉത്തരവിറങ്ങേണ്ട ഫയല്‍ തോമസ് ഐസകിന്റെ മേശപ്പുറത്തുറങ്ങിയത് നാല് മാസം, ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഓരോ ഫയലിലും ഉറങ്ങുന്നത് ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ നമ്മളെ കബളിപ്പിക്കാനായിരുന്നോ? അതേ എന്ന് തീര്‍ച്ചയായും സംശയിക്കണം. അതിന്റെ സുവ്യക്തമായ തെളിവാണ് സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി എന്ന് പ്രഖ്യാപിച്ച് കൊണ്ട് തുടക്കമിട്ട മുഖ്യമന്ത്രിയുടെ ജനസ്വാന്തന ഫണ്ട്. 2017 ജനുവരി മാസം ഒന്നാം തീയതിയാണ് ഇതിനുള്ള ധനകാര്യവകുപ്പിന്റെ ഉത്തരവിറങ്ങുന്നത്. 2016 ഒക്ടോബര്‍ 5 ന് ഇതുമായി ബന്ധപ്പെട്ട് നേരത്തെ സര്‍ക്കാര്‍ ഉത്തരവും ഇറങ്ങിയിരുന്നു.2017 മെയ് 22 ന് ഈ പദ്ധതിക്കായുള്ള ഫയല്‍ സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട ഫയല്‍ സെക്രട്ടറിയേറ്റിന്റെ അകത്തളങ്ങളില്‍ അങ്ങോട്ടിമിങ്ങോട്ടും ഓടിക്കളിക്കുകയാണ്. യാതൊരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. 2017 ആഗസ്ത് ഏഴിന് നിയമസഭയില്‍ പി ഉബൈദുള്ള എം എല്‍ എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രിയുടെ ജനസ്വാന്തനം പദ്ധതി വഴിയുള്ള സഹായത്തിനായി കേരളത്തിലെ പതിനാല് കളക്റ്ററേറ്റുകളിലുമായി മൂന്ന് ലക്ഷത്തി നാല്‍പ്പത്തി എണ്ണായിരത്തി അറുന്നൂറ്റിയമ്പത്(34,8650) അപേക്ഷകള്‍ ലഭിച്ചുവെന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തി. പാവപ്പെട്ടവരും. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുമായ മൂന്നരലക്ഷത്തോളം മനുഷ്യരുടെ അപേക്ഷകള്‍ കളക്ട്രേറ്റുകളില്‍ ചിതലെടുക്കുമ്പോള്‍, ആ പദ്ധതിയുമായി ബന്ധപ്പെട്ട ഫയല്‍ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ വൃന്ദം അങ്ങോട്ടുമിങ്ങോട്ടും തട്ടുകയാണ്. എന്തിനേറേ പറയുന്നു ,പിണറായിയുടെ സ്വന്തം ധനകാര്യമന്ത്രി തോമസ് ഐസകിന്റെ മേശപ്പുറത്ത് ഈ ഫയല്‍ ഉറങ്ങിയത് നാല് മാസത്തിലധികമാണ്. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പറയുകയാണെങ്കില്‍ മൂന്നര ലക്ഷം ജീവിതങ്ങള്‍ക്ക് വഴി കാട്ടാനുള്ള ഉത്തരവിറങ്ങേണ്ട ഫയല്‍ തോമസ് ഐസകിന്റെ മേശപ്പുറത്തുറങ്ങിയത് നാല് മാസം.
28-1-2018 നാണ് ധനകാര്യ സെക്രട്ടറി മനോജ് ജോഷി ഈ ഫയല്‍ ധനകാര്യമന്ത്രിക്ക് നല്‍കിയത് മന്ത്രി അത് അവിടെ നാല് മാസം പിടിച്ച് വച്ച് 9-5-2018 ന് ധനകാര്യ സെക്രട്ടറിക്ക് തന്നെ മടക്കി നല്‍കി. പിണറായിയുടെ പേരിലുള്ള ഒരു പദ്ധതി നടപ്പാക്കാന്‍ ഐസകിന് താല്‍പര്യമില്ലാത്തത് കൊണ്ടാണോ ആ ഫയല്‍ നാല് മാസം ധനകാര്യ മേശപ്പുറത്ത് കിടന്നുറങ്ങിയത്? കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഏതാണ്ട് നൂറ്റിപ്പത്ത് ഉദ്യോഗസ്ഥരുടെ കയ്യില്‍ കൂടി മുഖ്യമന്ത്രിയുടെ ജനസ്വാന്തന ഫണ്ടിന്റെ ഫയല്‍ കടന്ന് പോയി. മുകളില്‍ നിന്ന് താഴേക്കും, വലത്ത് നിന്നു ഇടത്തേക്കും ഇടത്ത് നിന്ന് വലത്തേക്കുമൊക്കെ പക്ഷെ ഇതുവരെ ഈ പദ്ധതി സാക്ഷാല്‍ക്കരിക്കപ്പെട്ടില്ല. ഈ പദ്ധതിക്കായി അപേക്ഷ കൊടുത്ത് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് പാവപ്പെട്ട മനുഷ്യര്‍ തലയില്‍ കൈവച്ച് തങ്ങളുടെ വിധിയെ പഴിച്ചിരിക്കുന്നു. ഉദ്യോഗസ്ഥരെ നിരന്തരം ഉപദേശിക്കുമ്പോള്‍ തന്നെ മന്ത്രിസഭയിലെ തന്റെ സഹപ്രവര്‍ത്തകരെക്കൂടി ഇത്തരം കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി ശ്രമിക്കണം. എങ്കില്‍ മാത്രമേ ലക്ഷക്കണക്കായ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനങ്ങള്‍ ലഭിക്കുകയുള്ളു.
#RedTapism
#വെറുംവാക്ക്
#Officialism
#StrangledByRedTape
#CutRedTape
from Anweshanam | The Latest News From India https://ift.tt/2LTRNNG
via IFTTT