Breaking

Wednesday, August 1, 2018

എയര്‍ഹോസ്റ്റസായ അമ്മയുടെ വിരമിക്കല്‍ യാത്രയില്‍ അതേ വിമാനം പറപ്പിച്ച് മകള്‍

ന്യൂഡൽഹി: എയർ ഇന്ത്യയിൽ നിന്ന് 38 വർഷത്തെ സേവനത്തിന് ശേഷം അമ്മ വിരമിക്കുമ്പോൾ ആ വിമാനം പറത്തി മകൾ ചരിത്രത്തിലേക്ക്. എയർ ഇന്ത്യ ജോലിക്കാരിയായിരുന്ന പൂജ ചിൻചൻകറിനാണ് ഈ അപൂർവ്വ ഭാഗ്യം ലഭിച്ചത്. 38 വർഷത്തെ സർവീസിനു ശേഷം ചൊവ്വാഴ്ച്ചയാണ് പൂജ വിരമിച്ചത്. എയർ ഇന്ത്യയുടെ മുബൈ -ബാഗ്ലൂർ -മൂബൈ വിമാനത്തിലായിരുന്നു ഔദ്യോഗിക ജീവിതത്തിലെ അവസാന ദിനം. ഇതേ വിമാനത്തിന്റെ പൈലറ്റായിരുന്ന മകൾ അഷ്റിത ചിൻചൻകർ ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചു. വിമാനം ലാൻഡ് ചെയ്യുന്നതിന്റെ 10 മിനിട്ട് മുൻപ് പ്രധാന പൈലറ്റ് പൂജയുടെ വിരമിക്കൽ യാത്രക്കാരോട് പങ്കുവെച്ചു. വിമാനത്തിലെ യാത്രക്കാർ കൈയടിച്ചുകൊണ്ടാണ് പൂജയെ വരവേറ്റത്. 1980 ലാണ് പൂജ ചിൻചൻകർ എയർ ഇന്ത്യയിൽ ജോയിൻ ചെയ്തത്. 1981 മാർച്ച് മുതൽ മുബൈയിൽ നിന്നുള്ള വിമാനത്തിൽ ജോലി ആരംഭിച്ചു. അഷ്റിത 2016 ലാണ് പൈലറ്റ് ആയി ജോലി ആരംഭിച്ചത്. അഷ്റിത ഒരു മാധ്യമ വിദ്യാർത്ഥിയായിരുന്നു. ഒരിക്കൽ ഞാൻ വെറുതെ അവളോട് ചോദിച്ചു പൈലറ്റാവാൻ മോഹമുണ്ടോ എന്ന്. അതിശയമെന്ന് പറയട്ടെ അവൾ പൈലറ്റാവാൻ തയ്യാറായിരുന്നു. അവൾ പൈലറ്റാവുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. വളരെ കുറച്ച് പേർ മാത്രമേ ഈ ജോലി തിരഞ്ഞെടുക്കാറുള്ളു. കാനഡയിൽ നിന്നും പൈലറ്റ് ലൈസൻസ് കിട്ടിയ അഷ്റിതയ്ക്ക് സ്വകാര്യ എയർലൈൻസിൽ നിന്നും ഒട്ടേറെ അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ അഷ്റിതയ്ക്ക് എയർ ഇന്ത്യയിൽ ജോലി ചെയ്യാനായിരുന്നു ആഗ്രഹം. പൂജ പറയുന്നു. വിരമിച്ച ദിവസം തന്റെ മകൾ പറപ്പിക്കുന്ന വിമാനത്തിൽ ജോലിചെയ്യണമെന്ന ആഗ്രഹം പൂജ ചിൻചൻകർ തന്റെ മകളോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച്ച വിമാനത്താവളത്തിലെത്തിയപ്പോൾ മാത്രമാണ് മകൾ തന്റെ സ്വപ്നം സാധ്യമാക്കിയ വിവരം അറിഞ്ഞത്. വിമാനത്താവളത്തിലെ അധികൃതരോട് അർഷിത പറഞ്ഞ് എല്ലാം ഒരുക്കങ്ങളും നടത്തിയിരുന്നു. അമ്മയുടെ ആഗ്രഹം സാധിപ്പിച്ച് കൊടുത്തതിൽ ഒട്ടേറെ സന്തോഷം ഉണ്ടെന്നും ഇതിനു സഹകരിച്ച എയർപ്പോർട്ട് മാനേജ്മെന്റിനോട് വളരെ നന്ദിയുണ്ടെന്നും അഷ്റിത പറഞ്ഞു. For all of you who asked :) that's mom on her last flight as an operating cabin crew for @airindiain what a lovely day and what amazing passengers! So many best wishes and hugs ♥️ of course I was in the flight deck :) #proud #grateful pic.twitter.com/eUL3Og4EBr — Ashrrita (@caramelwings) July 31, 2018 content highlights: Pooja Chinchankar retired on Tuesday after a flight, which her daughter piloted.


from mathrubhumi.latestnews.rssfeed https://ift.tt/2KfJhUz
via IFTTT