Breaking

Wednesday, August 1, 2018

മെക്‌സിക്കോയിൽ പറന്നുയർന്നതിന് പിന്നാലെ യാത്രാവിമാനം തകർന്ന് വീണു

മെക്സിക്കോയിൽ യാത്രാവിമാനം തകർന്നു വീണു. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. എയറോ മെക്സിക്കോ എഎം2431 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. നൂറോളം യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്.

വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കകമാണ് വിമാനം തകർന്നു വീണത്.  ടേക്ക് ഓഫിനു പിന്നാലെ സമീപത്തെ തരിശുഭൂമിയിലേക്കാണ് വിമാനം തകർന്നു വീണത്. യാത്രക്കാരിൽ ചിലർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.



from Anweshanam | The Latest News From India https://ift.tt/2vnDA1r
via IFTTT