Breaking

Wednesday, December 1, 2021

രാഹുലിനേയും റാഷിദ് ഖാനേയും റിലീസ് ചെയ്തു; മുംബൈയ്‌ക്കൊപ്പം ഇനി ഹാര്‍ദിക് പാണ്ഡ്യയില്ല

മുംബൈ: ഐപിഎൽ പുതിയ സീസണിലേക്ക് ഏതെല്ലാം ടീമുകൾ ഏതൊക്കെ താരങ്ങളെ നിലനിർത്തുമെന്നതിന്റെ ചിത്രം തെളിഞ്ഞു. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഡൽഹി ക്യാപിറ്റൽസും നാല് താരങ്ങളെ നിലനിർത്തി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും മൂന്നു താരങ്ങളെ വീതം അടുത്ത സീസണിലേക്ക് ഒപ്പം കൂട്ടി. എന്നാൽ പഞ്ചാബ് കിങ്സ് രണ്ടു താരങ്ങളെ മാത്രമാണ് നിലനിർത്തിയത്. വിരാട് കോലിയും ഗ്ലെൻ മാക്സ്വെല്ലും മുഹമ്മദ് സിറാജും ആർസിബിക്കൊപ്പം തുടരും. രോഹിത് ശർമ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, കീറോൺ പൊള്ളാർഡ് എന്നിവരെ മുംബൈയും വിട്ടുകൊടുക്കില്ല. എന്നാൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ മുംബൈ സ്വതന്ത്രനാക്കി. മലയാളി താരം സഞ്ജു സാംസണേയും ജോസ് ബട്ലറേയും യശ്വസി ജയ്സ്വാളിനേയുമാണ് രാജസ്ഥാൻ നിലനിർത്തിയത്. അതേസമയം കെഎൽ രാഹുലിനെ പഞ്ചാബ് വിട്ടുനൽകി. ടീമിനൊപ്പം തുടരാൻ താത്പര്യമില്ലെന്ന് രാഹുൽ നേരത്തെ അറിയിച്ചിരുന്നു. മായങ്ക് അഗർവാൾ, അർശദീപ് സിങ്ങ് എന്നിവരേയാണ് പഞ്ചാബ് നിലനിർത്തിയത്. സ്റ്റാർ സ്പിൻ ബൗളർ റാഷിദ് ഖാനെ നിലനിർത്താതെ സൺറൈസേഴ്സ് ഹൈദരാബാദ് ആരാധകരെ ഞെട്ടിച്ചു. കെയ്ൻ വില്ല്യംസൺ, അബ്ദുൽ സമദ്, ഉമ്രാൻ മാലിക് എന്നിവരേയാണ് ഹൈദരാബാദ് അടുത്ത സീസണിലേക്ക് ഒപ്പം കൂട്ടിയത്. ഡേവിഡ് വാർണറേയും ജോണി ബെയർസ്റ്റോയേയും ഹൈദരാബാദ് റിലീസ് ചെയ്തു. എംഎസ് ധോനി, രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക്ക്വാദ്, മോയിൻ അലി എന്നിവർ അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ തുടരും. ഋഷഭ് പന്ത്, പൃഥ്വി ഷാ, ആന്റിച്ച് നോർദെ, അക്സർ പട്ടേൽ എന്നിവരെ ഡൽഹി നിലനിർത്തി. സുനിൽ നരെയ്നും ആന്ദ്രെ റസ്സലും വരുൺ ചക്രവർത്തിയും വെങ്കിടേഷ് അയ്യരും അടുത്ത സീസണിലും കൊൽക്കത്തയ്ക്കൊപ്പം ഉണ്ടാകും. ആകെ 90 കോടി രൂപയാണ് ഓരോ ടീമിനും അനുവദിച്ചിരിക്കുന്ന ലേലത്തുക. ഇതിൽ നാല് താരങ്ങളെ നിലനിർത്തിയ ടീമുകൾ 42 കോടു രൂപ ചിലവഴിച്ചു കഴിഞ്ഞു. ഇനി 48 കോടി രൂപയ്ക്ക് ശേഷിക്കുന്ന താരങ്ങളെ ടീമിലെടുക്കണം. 2022 സീസൺ മുതൽ പത്ത് ടീമുകളാണ് ഐപിഎല്ലിൽ മാറ്റുരയ്ക്കുന്നത്. പുതുതായി ഐപിഎല്ലിലെത്തുന്ന ലഖ്നൗ, അഹമ്മദാബാദ് ടീമുകൾക്ക് മെഗാ ലേലത്തിന് മുമ്പ് പ്ലെയർ പൂളിൽ നിന്ന് മൂന്നു വീതം കളിക്കാരെ സ്വന്തമാക്കാൻ അവസരമുണ്ടാകും. ടീമുകൾ റിലീസ് ചെയ്യുന്ന താരങ്ങളാകും ഈ പൂളിലുണ്ടാകുകയെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈ സൂപ്പർ കിങ്സ്: രവീന്ദ്ര ജഡേജ (16 കോടി), എംഎസ് ധോനി (12 കോടി), റുതുരാജ് ഗെയ്ക്ക്വാദ് (6 കോടി), മോയിൻ അലി (8 കോടി). കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: സുനിൽ നരെയ്ൻ (6 കോടി), ആന്ദ്രെ റസ്സൽ (12 കോടി), വരുൺ ചക്രവർത്തി (8 കോടി), വെങ്കിടേഷ് അയ്യർ (8 കോടി). സൺറൈസേഴ്സ് ഹൈദരാബാദ്: കെയ്ൻ വില്ല്യംസൺ (14 കോടി), അബ്ദുൽ സമദ് (4 കോടി), ഉമ്രാൻ മാലിക്ക് (4 കോടി) മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ (16 കോടി), ജസ്പ്രീത് ബുംറ (12 കോടി), കീറോൺ പൊള്ളാർഡ് (6 കോടി), സൂര്യകുമാർ യാദവ് (8 കോടി) റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ: വിരാട് കോലി (15 കോടി), ഗ്ലെൻ മാക്സ്വെൽ (11 കോടി), മുഹമ്മദ് സിറാജ് (7 കോടി). ഡൽഹി ക്യാപിറ്റൽസ്: ഋഷഭ് പന്ത് (16 കോടി), പൃഥ്വി ഷാ (7.50 കോടി), അക്സർ പട്ടേൽ (9 കോടി), ആന്റിച്ച് നോർദെ (6.50 കോടി). രാജസ്ഥാൻ റോയൽസ്: സഞ്ജു സാംസൺ (14 കോടി), ജോസ് ബട്ലർ (10 കോടി), യശ്വസി ജയ്സാൾ (4 കോടി). പഞ്ചാബ് കിങ്സ്: മായങ്ക് അഗർവാൾ (12 കോടി), അർശദീപ് സിങ്ങ് (4 കോടി). Content highlights: IPL2022 retention list


from mathrubhumi.latestnews.rssfeed https://ift.tt/319FypH
via IFTTT