പൈനാവ്: മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ രാത്രി തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം മുഖവിലയ്ക്ക് എടുക്കാതെ തമിഴ്നാട്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തിയതിന് പിന്നാലെ നാലു ഷട്ടറുകൾ കൂടി തുറന്നു. നിലവിൽ ആറു ഷട്ടറുകളാണ് മുപ്പത് സെന്റിമീറ്റർ വീതം ഉയർത്തിയിരിക്കുന്നത്. നേരത്തെ രണ്ടു ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീട് ചൊവ്വാഴ്ച രാത്രി ഒൻപതുമണിക്ക് ശേഷം നാലു ഷട്ടറുകൾ കൂടി ഉയർത്തുകയായിരുന്നു. വൃഷ്ടി പ്രദേശത്ത് മഴ തുടരുകയും അതേത്തുടർന്ന് നീരൊഴുക്ക് ശക്തമാവുകയും ചെയ്തതോടെയാണ് ജലനിരപ്പ് ഉയർന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഷട്ടറുകൾ ഘട്ടംഘട്ടമായി ഉയർത്തുകയും ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുകയും ചെയ്തത്. അതിനു ശേഷം മഴ കുറയുകയും നീരൊഴുക്ക് കുറയുകയും ചെയ്തു. ഇതിനു പിന്നാലെ ഘട്ടം ഘട്ടമായി തമിഴ്നാട് ഷട്ടർ താഴ്ത്തുകയും ചെയ്തു. എന്നാൽ ജലനിരപ്പ് പിന്നീട് 141.95 അടിയിലേക്ക് എത്തി. ഇതോടെ തുറന്നുവെച്ച ഷട്ടറുകളുടെ എണ്ണം രണ്ടാക്കി ചുരുക്കി. 30 സെന്റിമീറ്റർ മാത്രം ഷട്ടർ ഉയർത്തി ഏകദേശം 500 ഘനയടി വെള്ളം മാത്രമേ പുറത്തേക്ക് ഒഴുക്കിയിരുന്നുള്ളൂ. അതിനു ശേഷമാണ് വീണ്ടും വൃഷ്ടി പ്രദേശത്ത് മഴ പെയ്തത്. ഇതോടെ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. ജലനിരപ്പ് 142 അടിക്കു മുകളിൽ എത്തിയതോടെ, ഒഴുകിയെത്തുന്ന അത്രയും വെള്ളം തമിഴ്നാട് പുറത്തേക്ക് ഒഴുക്കുകയായിരുന്നു. രാത്രികാലത്ത് ഷട്ടർ തുറന്നാൽ കേരളത്തിന് മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ പരിമിതികൾ ഉണ്ടാകുമെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ ചൊവ്വാഴ്ച വൈകിട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. അതിനാൽ രാത്രികാലങ്ങളിൽ ഷട്ടറുകൾ തുറക്കരുതെന്ന് തമിഴ്നാട് സർക്കാരിനും മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്കും മുൻപിൽ വെക്കുമെന്നും റോഷി പറഞ്ഞിരുന്നു. എന്നാൽ മണിക്കൂറുകൾക്കു ശേഷം രാത്രിയിൽ തമിഴ്നാട് ഷട്ടർ ഉയർത്തുകയായിരുന്നു. പെരിയാറിൽ നിലവിൽ ജലനിരപ്പ് കുറവാണ്. അതുകൊണ്ടുതന്നെ തീരങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുകയും ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്താൽ വീണ്ടും ഷട്ടറുകൾ ഉയർത്തേണ്ടി വന്നേക്കാം. content highlights:mullaperiyar dam shutter opened
from mathrubhumi.latestnews.rssfeed https://ift.tt/3D9Ya6r
via IFTTT
Wednesday, December 1, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലെത്തി; ആറ് ഷട്ടറുകള്‍ ഉയര്‍ത്തി
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലെത്തി; ആറ് ഷട്ടറുകള്‍ ഉയര്‍ത്തി
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed