കണ്ണൂർ: ഖരമാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള പഠനത്തിന് കണ്ണൂർ കോർപ്പറേഷൻ ഓഫീസിലെത്തിയ ഗവേഷകന് മേൽക്കൂരയിലെ കോൺക്രീറ്റ് ഇളകിവീണ് തലയ്ക്ക് പരിക്കേറ്റു. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയ തൃശ്ശൂർ അയ്യന്തോളിലെ ഡോ. ആന്റണിക്കാണ് (42) പരിക്കേറ്റത്. സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ തലയ്ക്ക് എട്ട് തുന്നലുണ്ട്. മറ്റുകുഴപ്പങ്ങളില്ലെന്ന് സ്കാനിങ്ങിൽ വ്യക്തമായതിനാൽ വൈകുന്നേരത്തോടെ ആസ്പത്രി വിട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15-നാണ് സംഭവം. കൊച്ചി സർവകലാശാലയിൽ ഗവേഷണം നടത്തുന്ന കളമശ്ശേരി സ്വദേശി ഷനോജിന്റെ ഒപ്പം വന്നതാണ് ആന്റണി. ഒന്നാംനിലയിലെ ഇടനാഴിയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ കാത്തിരിക്കുമ്പോൾ ഒരുമീറ്ററോളം നീളമുള്ള കോൺക്രീറ്റ് പാളി അടർന്ന് തലയിൽ വീഴുകയായിരുന്നു. തലപൊട്ടി ചോരയൊഴുകി. ഉദ്യോഗസ്ഥരും ഷനോജും മറ്റും ചേർന്ന് കോർപ്പറേഷന്റെ വാഹനത്തിൽ ഉടൻ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. സംഭവം നടക്കുന്നതിന് 20 മിനിറ്റ് മുമ്പാണ് കോർപ്പറേഷൻ ഓഫീസിലെത്തിയതെന്ന് ഷനോജ് പറഞ്ഞു. തൊട്ടുമുമ്പ് കൗൺസിൽ യോഗം കഴിഞ്ഞതിന്റെ തിരക്കിലായിരുന്നു ഉദ്യോഗസ്ഥർ. മേയർ പുറത്ത് പരിപാടിക്ക് പോയതായിരുന്നു. ബാഗ് നിലത്തുവെച്ച് ഇടനാഴിയിലെ കസേരയിൽ ആന്റണി ഇരുന്നതും പാളിവീണതും ഒപ്പം കഴിഞ്ഞു. തൊട്ടടുത്ത് നിൽക്കുകയായിരുന്ന ഷനോജ് കഷ്ടിച്ച് രക്ഷപ്പെട്ടു. ഈ ഇടനാഴിയോട് ചേർന്ന മുറികളിലാണ് ഡെപ്യൂട്ടി മേയറുടെയും സ്ഥിരംസമിതി അധ്യക്ഷരുടെയും ഓഫീസുകൾ. ഇവിടെ നേരത്തേയും കോൺക്രീറ്റ് അടർന്നുവീണിരുന്നു. 1965-ൽ നഗരസഭയ്കുവേണ്ടി നിർമിച്ച കെട്ടിടം കോർപ്പറേഷൻ ആയപ്പോൾ അതിന്റെ ഓഫീസാക്കി മാറ്റി. പുതിയത് പണിയാൻ പദ്ധതി തയ്യാറാക്കിയിട്ട് ഏറെ നാളായി. അപ്ലൈഡ് ഇക്കണോമിക്സിൽ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടിയ ശേഷം ഇന്ത്യൻ സാമൂഹികശാസ്ത്ര ഗവേഷണകൗൺസിലിന്റെ ഫെലോഷിപ്പോടെ ഗവേഷണം തുടരുകയാണ് ആന്റണി. ഷനോജ് തന്റെ ഗവേഷണത്തിന്റെ ഭാഗമായി കണ്ണൂരിലേക്ക് വരുമ്പോൾ ഈ മേഖലയിൽ നേരത്തേ പഠനം നടത്തിയ ആൾ എന്ന നിലയ്ക്ക് ആന്റണിയെയും കൂട്ടുകയായിരുന്നു. മേയർ ടി.ഒ. മോഹനൻ, ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ്ബാബു എളയാവൂർ തുടങ്ങിയവർ ആന്റണിയെ ആസ്പത്രിയിൽ സന്ദർശിച്ചു. Content Highlights:Research Fellow injured when concrete layer falls on his head at Kannur Corporation Office
from mathrubhumi.latestnews.rssfeed https://ift.tt/3xMTAK7
via IFTTT
Wednesday, December 1, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
കോർപ്പറേഷൻ ഓഫീസിലെ കോൺക്രീറ്റ് പാളി വീണ് ഗവേഷകന് പരിക്ക്
കോർപ്പറേഷൻ ഓഫീസിലെ കോൺക്രീറ്റ് പാളി വീണ് ഗവേഷകന് പരിക്ക്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed