പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ അവിശ്വസനീയ ഗോളുമായി ആരാധകരുടെ മനം കവർന്നിരിക്കുകയാണ് ഒഡിഷ എഫ്.സിയുടെ മുന്നേറ്റതാരം ഹാവി ഹെർണാണ്ടസ്. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിനിടെയാണ് ഹാവി ഈ അത്ഭുതഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യപകുതിയിലാണ് ഗോൾ പിറന്നത്. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ ഒഡിഷയ്ക്ക് അനുകൂലമായി റഫറി കോർണർ കിക്ക് നൽകി. ഹാവി ഹെർണാണ്ടസാണ് കിക്കെടുത്തത്. ഹാവി തൊടുത്തുവിട്ട പന്ത് പറന്നുയർന്ന് വളഞ്ഞ് നേരെ ഗോൾവലയ്ക്കകത്തേക്ക് കടന്നു. ഈസ്റ്റ് ബംഗാൾ പ്രതിരോധ താരങ്ങൾക്കും ഗോൾകീപ്പർ സെന്നിനും ഈ കിക്ക് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ. കോർണർ കിക്ക് നേരിട്ട് ഗോളാകുമ്പോൾ അതിനെ ഒളിമ്പിക് ഗോൾ എന്നാണ് ഫുട്ബോൾ പ്രേമികൾ വിശേഷിപ്പിക്കാറ്. പന്ത് അതിമനോഹരമായി വലയിലെത്തിച്ച് ഒളിമ്പിക് ഗോൾ നേടിയ ഹാവി ഹെർണാണ്ടസ് സഹതാരങ്ങൾക്കൊപ്പം ആഹ്ലാദം പങ്കിട്ടു. ഈ സീസണിലാണ് ഹാവി ഒഡിഷയിലെത്തിയത്. കഴിഞ്ഞ സീസണിൽ എ.ടി.കെ മോഹൻ ബഗാനിനുവേണ്ടിയാണ് താരം കളിച്ചത്. ഈ ഗോളോടെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഹാവി ഹെർണാണ്ടസ് ഒഡിഷയുടെ തന്നെ അറിഡായ് സുവാരസിനൊപ്പം ഒന്നാമതെത്തി. മൂന്ന് ഗോളുകളാണ് ഇരുവരും നേടിയിരിക്കുന്നത്. മത്സരത്തിൽ ഒഡിഷ നാലിനെതിരേ ആറുഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ കീഴടക്കി. Content Highlights: wonder goal of Javi Hernandez against east bengal fc in ISL 2021-2022
from mathrubhumi.latestnews.rssfeed https://ift.tt/3p8UGvS
via IFTTT
Wednesday, December 1, 2021
Home
/
Mathrubhoomi
/
mathrubhumi.latestnews.rssfeed
/
ഐ.എസ്.എല്ലില്‍ ഒളിമ്പിക് ഗോളുമായി ഒഡിഷയുടെ ഹാവി ഹെര്‍ണാണ്ടസ്
ഐ.എസ്.എല്ലില്‍ ഒളിമ്പിക് ഗോളുമായി ഒഡിഷയുടെ ഹാവി ഹെര്‍ണാണ്ടസ്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
mathrubhumi.latestnews.rssfeed