Breaking

Sunday, November 21, 2021

സോഷ്യല്‍മീഡിയ പരിചയം: 14-കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 21-കാരന്‍ അറസ്റ്റില്‍

കിളിമാനൂർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിന്നാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. വിഴിഞ്ഞം കോട്ടുകാൽ, മാങ്കോട്ടുകോണം, എസ്.ഡി. ഭവനിൽ നന്ദു എന്നുവിളിക്കുന്ന അബി സുരേഷാ (21)ണ് അറസ്റ്റിലായത്. ഇയാൾ മറ്റൊരു പെൺകുട്ടിയെയും പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും നിയമപരമായി ഈ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഓൺലൈൻ പഠനത്തിനായി വാങ്ങിനൽകിയ ഫോണിലെ സോഷ്യൽമീഡിയ അക്കൗണ്ടിലൂടെയാണ് പ്രതി പെൺകുട്ടിയുമായി പരിചയപ്പെട്ടത്. പ്രതിയുടെ നിരന്തര നിർബന്ധത്തിനുവഴങ്ങി പെൺകുട്ടി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് പ്രതിയുമായി ബൈക്കിൽ പലയിടങ്ങളിലും പോകാൻ തുടങ്ങി. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ സ്കൂളിലും പോലീസിലും വിവരം നൽകി. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിൽ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ട് ചൈൽഡ് ലൈനിൽ വിവരം നൽകി. തുടർന്ന് സർക്കാർ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തു. അവിടെയെത്തി നഗരൂർ പോലീസ് പെൺകുട്ടിയിൽനിന്നു മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പറഞ്ഞത്. നഗരൂർ എസ്.എച്ച്.ഒ. ഷിജു, സീനിയർ സി.പി.ഒ. അജിത്ത്, പ്രതീഷ്, ഡ്രൈവർ സന്തോഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റു ചെയ്ത പ്രതിയെ ആറ്റിങ്ങൽ പോക്സോ കോടതി റിമാൻഡു ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/3DFbIYn
via IFTTT